പാലക്കാട്: മുടിവെട്ടാനെന്ന വ്യാജേന പത്ത് വയസ്സുകാരനെ വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ മുസ്സീംലീഗ് പ്രവര്ത്തകന് പിടിയില്‍. പാലക്കാട് കുലുക്കല്ലൂര്‍ സ്വദേശി മുഹമ്മദ് ബഷീറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
Also Read:മണിപ്പൂരിൽ കോൺഗ്രസിന് തിരിച്ചടി: ഗോവിന്ദാസ് കോന്തൗജം ബിജെപിയിൽ ചേർന്നു
കുട്ടിയുടെ കുടുംബം നല്കിയ പരാതിയിലാണ് കൊപ്പം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
നാട്യമംഗലത്ത് ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന അന്‍പത് വയസ്സുകാരനായ മുഹമ്മദ് ബഷീറാണ് പത്ത് വയസ്സുകാരനെ ഇവിടേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചത്.
പ്രതിയ്ക്കെതിരെ പോക്സോ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ഇതിനു മുന്‍പും ഇയാള്‍ കുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ചിട്ടുണ്ടെന്നാണ് വിവരം. പ്രാദേശിക മുസ്ലീംലീഗ് പ്രവര്‍ത്തകനാണ് മുഹമ്മദ് ബഷീര്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
അതേസമയം, ലോക്ഡൗൺ കാലഘട്ടങ്ങളിൽ കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ വളരെ വർധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. റിപ്പോർട്ട് ചെയ്ത കേസുകളെക്കാൾ റിപ്പോർട്ട് ചെയ്യാത്ത കേസുകളാണ് കൂടുതൽ ഉള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.
Post Your Comments