ബംഗളൂരു : 11-കാരനായ ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകനെ തടവിന് ശിക്ഷിച്ച് കോടതി. ഉത്തർപ്രദേശ് സ്വദേശിയായ മുഫ്തി മുഷ്‌റഫിനാണ് 11 വർഷം തടവും 30,000 രൂപ പിഴയും കോടതി വിധിച്ചിരിക്കുന്നത്.
ആറ് വർഷം മുൻപായിരുന്നു ഇയാൾ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയെ തുംകൂർ ജില്ലയിലെ ഹോട്ടലിൽ എത്തിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു.തുംകൂരിലെ അമലാപൂരിലെ മദ്രസയിലായിരുന്നു ഇയാൾ അധ്യാപകനായി ജോലി ചെയ്തിരുന്നത്. ഇതേ മദ്രസയിലെ വിദ്യാർത്ഥിയായിരുന്നു 11-കാരൻ.
Read Also : BREAKING – ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് രണ്ടാം മെഡല്‍: പി.വി സിന്ധുവിന് വെങ്കലം
കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത പ്രകടമായതിനെ തുടർന്ന് അമ്മ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതോടെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377, 506 എന്നീ വകുപ്പുകളും, പോക്‌സോ കുറ്റവും ചുമത്തിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
Post Your Comments