ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. മണിപ്പൂര്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ ബിജെപിയില്‍ ചേര്‍ന്നു. ഗോവിന്ദാസ് കൊന്ദൗജമാണ് ബിജെപിയില്‍ ചേര്‍ന്നത്. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തുവെച്ച് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍.ബിരേന്‍ സിംഗ് അദ്ദേഹത്തെ ബിജെപിയിലേയ്ക്ക് സ്വാഗതം ചെയ്തു.
കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം മണിപ്പൂര്‍ സമാധാനത്തിന്റെ പാതയിലാണെന്ന് ബിരേന്‍ സിംഗ് പറഞ്ഞു. ഒരു കാലത്ത് താനും കോണ്‍ഗ്രസിന്റെ ഭാഗമായിരുന്നുവെന്ന് പറഞ്ഞ ബിരേന്‍ സിംഗ് ഡ്രൈവര്‍ ഉറക്കമാണെങ്കില്‍ വണ്ടി എങ്ങനെ മുന്നോട്ടുപോകുമെന്ന് ചോദിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ച അദ്ദേഹം നിലവില്‍ മണിപ്പൂരില്‍ അക്രമ സംഭവങ്ങളും ബന്ദും ഹര്‍ത്താലുമെല്ലാം കുറഞ്ഞെന്നും കൂട്ടിച്ചേര്‍ത്തു.
മണിപ്പൂരിലെ മുന്‍ മന്ത്രിയും ആറ് തവണ എംഎല്‍എയുമായിരുന്ന ഗോവിന്ദാസ് സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ കരുത്തനായ നേതാവായിരുന്നു. 2020 ഡിസംബറിലാണ് അദ്ദേഹം കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റത്. കഴിഞ്ഞ മാസമാണ് അദ്ദേഹം പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്. അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മണിപ്പൂരില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
Post Your Comments