ന്യൂഡൽഹി : കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി. പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിച്ചതിന് ശേഷം പെഗാസസ്, കർഷകരുടെ പ്രശ്നങ്ങൾ എന്നിവ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധിച്ചതിനെ തുടർന്നാണ് കേന്ദ്ര മന്ത്രി വിമർശനവുമായി രംഗത്തെത്തിയത്.
അധികാരത്തിലായിരുന്നപ്പോൾ കോൺഗ്രസ് പാർട്ടി ചാരവൃത്തിയുടെ കാര്യത്തിൽ ജെയിംസ് ബോണ്ടായിരുന്നു. ഇപ്പോൾ പാർലമെന്റിന്റെ സമയം വെറുതെ കളയാൻ വ്യാജവും കെട്ടിച്ചമച്ചതുമായ പ്രശ്നങ്ങൾ ഉന്നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഭരണകാലത്ത് അവരുടെ സർക്കാർ തന്നെ ചാരവൃത്തി നടത്തിയെന്ന് അവരുടെ സ്വന്തം ധനമന്ത്രി ആരോപിച്ചിരുന്നു എന്നും കേന്ദ്ര മന്ത്രി പറഞ്ഞു. നിലവിലെ ആരോപണങ്ങളിൽ യാതൊരു അടിസ്ഥാനവുമില്ലെങ്കിലും ഇപ്പോൾ പോലും ആ അന്തരീക്ഷം സൃഷ്ടിക്കാൻ അവർ ആഗ്രഹിക്കുന്നു എന്നും കേന്ദ്ര മന്ത്രി കുറ്റപ്പെടുത്തി.
Read Also : കത്തോലിക്കാ സഭയ്ക്ക് ഇപ്പോള്‍ കുറേ കുട്ടികളെയാണ് ആവശ്യം, വിവാഹം കഴിച്ചാല്‍ അഞ്ചും ആറും ആകാമല്ലോ
കോൺഗ്രസും മറ്റ് ചില പ്രതിപക്ഷ പാർട്ടികളും ആരോപണം ഉന്നയിച്ച് വെറുതെ ആക്രോശിക്കുക എന്ന നയത്തോടെ പ്രവർത്തിക്കുകയാണ്. ജനങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്നും സർക്കാരും പ്രതിപക്ഷവും തമ്മിലുള്ള പ്രതിസന്ധി മാറി ലോക്സഭയും രാജ്യസഭയും സുഗമമായി പ്രവർത്തിക്കുന്ന സാഹചര്യം ഉണ്ടാകുമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.
Post Your Comments