ലക്നൗ : ഉത്തർപ്രദേശിൽ ബിജെപി സർക്കാർ തന്നെ മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. യുപിയിലെ ജനങ്ങൾക്ക് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ എല്ലാം നിറവേറ്റി കഴിഞ്ഞെന്നും അമിത്ഷാ പറഞ്ഞു. യുപി ഫോറൻസിക് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ക്യാമ്പസിന് തറക്കല്ലിട്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം ഗുജറാത്ത് ആസ്ഥാനമായുള്ള നാഷണൽ ഫോറൻസിക് സയൻസസ് യൂണിവേഴ്സിറ്റി (NFSU) യുമായി അഫിലിയേറ്റ് ചെയ്യാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. രാജ്യത്തെ ഏറ്റവും നൂതനമായ ഗവേഷണ കേന്ദ്രമായ ഡിഎൻഎ കേന്ദ്രത്തിനായി കേന്ദ്രം 15 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി.
Read Also : ബെൻ സ്റ്റോക്സിന്റെ പകരക്കാരനെ പ്രഖ്യാപിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ്
ഫോറൻസിക് സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിന് നേതൃത്വം നൽകുന്നത് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥനാണ്. ഫോറൻസിക് ലാബുകളിലും പോലീസ് ഉദ്യോഗസ്ഥരിലും ജോലി ചെയ്യുന്ന ശാസ്ത്രജ്ഞർക്ക് സങ്കീർണമായ കുറ്റകൃത്യങ്ങളുടെ ശാസ്ത്രീയ അന്വേഷണത്തിനുള്ള പ്രൊഫഷണൽ വൈദഗ്ധ്യം വികസിപ്പിച്ചെടുക്കാനും ഈ സ്ഥാപനം സഹായിക്കുമെന്നും അമിത് ഷാ പറഞ്ഞു.
Post Your Comments