കാസർഗോഡ്: ഫേസ്‌ബുക്കില്‍ പോസ്റ്റിട്ടശേഷം ആത്മഹത്യ ചെയ്ത് യുവാവ്. അജാനൂർ ചിത്താരി കടപ്പുറത്തെ പരേതനായ പ്രകാശന്റെ മകന്‍ പ്രഫുലാണ് (24) വീടിനുള്ളിൽ തൂങ്ങിമരിച്ചത്. നിര്‍മ്മാണം പൂര്‍ത്തിയായി ഗൃഹപ്രവേശനത്തിന് തയ്യാറെടുക്കുന്ന വീട്ടിനകത്ത് ആണ് പ്രഫുൽ ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച വൈകിട്ട് ആയിരുന്നു സംഭവം. ആത്മഹത്യക്ക് തൊട്ട് മുൻപ് പ്രഫുൽ ഫേസ്‌ബുക്കിൽ ഇതുസൂചിപ്പിക്കുന്ന കുറിപ്പും പങ്കുവെച്ചിരുന്നു.
‘എനിക്ക് ജനനവും മരണവും പ്രണയവും ഒന്നേയുള്ളൂ നഷ്ടപ്പെട്ടാല്‍ മറ്റൊന്ന് ഞാന്‍ ആ ഗ്രഹിക്കുന്നില്ല. മരണം അന്തസ്സുള്ളതും പ്രണയം സത്യം ഉള്ളതും ആയിരിക്കണം’ എന്നായിരുന്നു പ്രഫുൽ തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ചത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയം നോക്കിയായിരുന്നു യുവാവിന്റെ ആത്മഹത്യ. അമ്മ രമണി ഹോംനഴ്‌സ് ജോലിക്ക് പോവുകയും സഹോദരന്‍ രാഹുല്‍ പിതൃസഹോദരന്റെ വീട്ടിലും താമസമായതി നാല്‍ വീട്ടില്‍ പ്രഫുല്‍ തനിച്ചാണ് താമസം.
Also Read:കോവിഡ് അടിയന്തര സഹായ പാക്കേജ്: ആദ്യ ഗഡുവായ 1827 കോടി രൂപ സംസ്ഥാനങ്ങൾക്ക് നൽകി കേന്ദ്ര സർക്കാർ
ഇന്നലെ വൈകീട്ട് അനുജന്‍ രാഹുൽ വീട്ടിലെത്തിയപ്പോൾ ആണ് പ്രഫുലിനെ മുറിക്കകത്തു കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. രാഹുലിന്റെ നിലവിളി കേട്ട് എത്തിയ അയല്‍വാസികള്‍ ചേര്‍ന്ന് തൂങ്ങിക്കിടക്കുന്ന കെയര്‍ അഴിച്ചുമാറ്റി അതിഞ്ഞാലിലെ മന്‍സൂര്‍ ആശുപത്രിയിലെ ത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
‘കൊഞ്ചാനൊരു പെണ്ണും പിന്നെ കട്ടതാടിയുമാണ് ഈ പാവം ചെക്കന്റെ ആഗ്രഹം. പക്ഷേ ഇതുരണ്ടും ഭഗവാന്‍ എനിക്ക് തന്നിട്ടില്ലെന്ന് മറ്റൊരു പോസ്റ്റിലും പ്രഫുല്‍ കുറിച്ചിട്ടുണ്ട്. പ്രഫുലിന്റെ ആത്മഹത്യക്ക് പിന്നിലെ കാരണമെന്താണെന്ന് കൃത്യമായി മനസ്സിലാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഹോസ്ദുർഗ് പൊലീസ് അറിയിച്ചു.
Post Your Comments