തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിലെ സര്‍ക്കാര്‍ നിലപാടിനെ പരിഹസിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ശബരിമല പ്രക്ഷോഭത്തില്‍ സ്ത്രീകള്‍ അടക്കമുള്ളവര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിന് കേസെടുത്ത സര്‍ക്കാരാണിതെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി വി.ശിവന്‍കുട്ടി രാജിവെയ്ക്കില്ലെന്ന സര്‍ക്കാരിന്റെ നിലപാടിനെയാണ് അദ്ദേഹം വിമര്‍ശിച്ചത്.
അധികാരത്തില്‍ ജനങ്ങള്‍ രണ്ടാം ഊഴം നല്‍കിയത് എന്തും ചെയ്യാനുള്ള ലൈസന്‍സ് അല്ലെന്ന് ഓര്‍ക്കണമെന്നും സ്വന്തം അണികളെ സി.പി.എം ധാര്‍മ്മികത പഠിപ്പിക്കണമെന്നും മുരളീധരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് അദ്ദേഹം സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.
അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരും സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടിയും ഇടപെട്ടെന്നാണ് മുന്‍ കസ്റ്റംസ് കമ്മീഷണറുടെ വാക്കുകളില്‍ നിന്നും വ്യക്തമാകുന്നതെന്ന് മുരളീധരന്‍ പറഞ്ഞു. കോവിഡ് പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നയത്തിലെ പാളിച്ചയാണ് രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Post Your Comments