തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുപേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം കരമന സ്വദേശിനി (14), പുത്തൻതോപ്പ് സ്വദേശി (24) എന്നിവർക്കാണ് ഇന്ന് സിക്ക വൈറസ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് വൈറോളജി ലാബ്, പബ്ലിക് ഹെൽത്ത് ലാബ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇവർക്ക് രോഗബാധ പോസിറ്റീവായത്. ഇതോടെ സംസ്ഥാനത്ത് സിക്ക വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 63 ആയി.
Read Also: ജാഗ്രത പാലിച്ചില്ലെങ്കിൽ മൂന്നാം തരംഗമുണ്ടാകും: മുന്നറിയിപ്പ് നൽകി ആരോഗ്യ മന്ത്രി
മൂന്ന് പേരാണ് നിലവിൽ രോഗികളായുള്ളവർ. ഇവരാരും തന്നെ ഗർഭിണികളല്ല. ആശുപത്രിയിൽ അഡ്മിറ്റുമല്ല. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.
Read Also: സംസ്ഥാനത്ത് പരിശോധന നടത്താത്തയാൾക്ക് കോവിഡ് പൊസിറ്റീവ് : പരാതിയുമായി യുവതി
Post Your Comments