ലക്‌നൗ : ആദ്യ ഭാര്യയെ കൊല്ലാൻ കൊട്ടേഷൻ നൽകിയ കേസിൽ ഭർത്താവ് അറസ്റ്റിൽ . യു.പിയിലെ മുസാഫർനഗർ സ്വദേശി മുഹമ്മദ് ഫുർഖാനാണ് അറസ്റ്റിലായത്. ജൂലൈ 15 നാണ് മുഹമ്മദിന്റെ ആദ്യ ഭാര്യ മൊഹ്‌സിന വെടിയേറ്റ് മരിച്ചത് . ഇതുമായി ബന്ധപ്പെട്ട അന്വേഷണമാണ് മുഹമ്മദ് ഫുർഖാനെ കുടുക്കിയത്.
2012 ലാണ് ഫർഖാൻ തന്റെ ആദ്യ ഭാര്യ മൊഹ്സിനയെ വിവാഹം കഴിച്ചത്. എന്നാൽ, ഇവർ ഭർത്താവിന്റെ സഹോദരിയെ വകവരുത്തി. ശേഷം ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് ജയിൽ ശിക്ഷയും നൽകി. ഇതോടെ ഫുർഖാൻ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. അടുത്തിടെ ജാമ്യത്തിലിറങ്ങിയ മൊഹ്സിന ഫുർഖാൻ രണ്ടാമത് വിവാഹം കഴിച്ചതറിഞ്ഞ് ഫുർഖാനെ തേടി വരുകയും , ഭർത്താവുമായി വഴക്കിടുകയും ചെയ്തു.
ഇതിനോടകം ഒരാളെ കൊലപ്പെടുത്തിയ ആദ്യ ഭാര്യ തന്റെ രണ്ടാമത്തെ ഭാര്യയേയും കൊല്ലാൻ മടിക്കില്ലെന്ന് തോന്നിയതോടെയാണ് ഫുർഖാൻ കൊട്ടേഷൻ സംഘത്തെ സമീപിച്ചത് . വാടക കൊലയാളികൾക്ക് മൂന്ന് ലക്ഷം രൂപയാണ് ഫുർഖാൻ നൽകിയത് .
Post Your Comments