Latest NewsNewsIndia

ജിയാ ഖാന്റെ മരണവുമായി ബന്ധപ്പെട്ട കേസ്: മകൻ തെറ്റ് ചെയ്‌തെങ്കിൽ ശിക്ഷിക്കപ്പെടട്ടേയെന്ന് സെറീന വഹാബ്

മുംബൈ: ജിയാ ഖാന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ സൂരജ് പഞ്ചോളിയുടെ വിചാണ സിബിഐ കോടതിയിലേക്ക് മാറ്റിയ സെഷൻ കോടതി ഉത്തരവിൽ പ്രതികരണവുമായി നടി സെറീനാ വഹാബ്. തന്റെ മകനായ സൂരജ് പഞ്ചോളി തെറ്റ് ചെയ്‌തെങ്കിൽ ശിക്ഷിക്കപ്പെടട്ടേയെന്ന് സെറീനാ വഹാബ് വ്യക്തമാക്കി. മകന് നീതിലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും താരം പറഞ്ഞു.

Read Also: കേരളത്തിലെ നാളികേര കർഷകരുടെ പ്രശ്നങ്ങൾക്ക് ഇനി പരിഹാരമുണ്ടാകും: നാളികേര വികസന ബോര്‍ഡ് മെമ്പറായി സുരേഷ് ഗോപി

തന്റെ മകൻ കഴിഞ്ഞ എട്ടുവർഷങ്ങളായി ദുരിതത്തിലാണ്. ഇതൊരു വലിയ കാലയളവാണ്. തനിക്കും ഭർത്താവിനും കോടതിയിലും ദൈവത്തിലും വിശ്വാസമുണ്ട്. മകൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടേ. എന്നാൽ നിരപരാധിയാണെങ്കിൽ അവനോട് ചെയ്യുന്നത് ക്രൂരതയാണെന്ന് സെറീനാ വഹാബ് പറഞ്ഞു. വിചാരണ നടന്നെങ്കിൽ മാത്രമേ തെറ്റും ശരിയും അറിയാനാകൂ. തന്റെ കുഞ്ഞിനെയോർത്ത് ദുഖമുണ്ട്. മകന്റെ മുഖം കാണുമ്പോൾ അതിയായ വിഷമം തോന്നും. മകളെ നഷ്ടപ്പെട്ട അമ്മയുടെ ദുഖവും മനസിലാക്കുന്നുവെന്നും സെറീന കൂട്ടിച്ചേർത്തു.

ജിയാ ഖാന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് സൂരജിനെ അറസ്റ്റ് ചെയ്തത്. 2013 ജൂൺ മൂന്നിനാണ് ജുഹുവിലെ വീട്ടിൽ ജിയാ ഖാനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ജിയാഖാൻ എഴുതിയ ആറുപേജുള്ള ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു.

സൂരജ് ജിയയോട് പ്രണയം നടിക്കുകയായിരുന്നുവെന്നും സൂരജുമായുള്ള ബന്ധത്തിൽ ജിയ ഗർഭിണി ആയപ്പോഴാണ് കാര്യങ്ങൾ വഷളാകുന്നതെന്നുമാണ് ജിയയുടെ കുടുംബത്തിന്റെ ആരോപണം. ആശുപത്രിയിൽ പോകാതെ ഗർഭം അലസിപ്പിക്കാൻ ജിയയെ പ്രേരിപ്പിച്ചത് സൂരജാണെന്നും ഗർഭം അലസിപ്പിച്ചെങ്കിലും സൂരജ് ജിയയെ ഒഴിവാക്കാൻ ശ്രമിച്ചെന്നും ആ മാനസിക വിഷമമാണ് ജിയയുടെ മരണത്തിലേക്ക് നയിച്ചതെന്നും കുടുംബം ആരോപിക്കുന്നു.

Read Also: നാളികേര വികസന ബോർഡിലെ രാഷ്ട്രീയ നിയമനം കോർപ്പറേറ്റുകളെ സഹായിക്കാൻ: കെ. സുധാകരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button