KeralaLatest NewsNews

ഞാന്‍ അസ്വസ്ഥനാണ്, നടക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനം: ജോണ്‍ ബ്രിട്ടാസ്

ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സത്യസന്ധമായി ഇടപെടലോ നടപടികളോ സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് താന്‍ സുപ്രീം കോടതിയെ സമീപിച്ചതെന്നും ജോണ്‍ ബ്രിട്ടാസ് ഔട്ട്‌ലുക്കിനോട് പറഞ്ഞു.

തിരുവനന്തപുരം: പെഗാസസ് ഫോണ്‍ ചോര്‍ത്തൽ വിഷയത്തിൽ പ്രതികരിച്ച് രാജ്യസഭാ എം പി ജോണ്‍ ബ്രിട്ടാസ്. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും മൗലികാവകാശത്തിന്റെയും ലംഘനമാണ് നടക്കുന്നതെന്ന് ഔട്ട്‌ലുക്കിന് നല്‍കിയ അഭിമുഖത്തില്‍ ജോണ്‍ ബ്രിട്ടാസ്  വ്യക്തമാക്കി. ഇസ്രായേല്‍ ഗവണ്‍മെന്റിന് ചോര്‍ത്തലിനെപ്പറ്റി അന്വേഷിക്കാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് നമ്മുടെ പ്രധാനമന്ത്രിക്ക് കഴിയുന്നില്ലെന്ന് ജോണ്‍ ബ്രിട്ടാസ് ചോദിച്ചു.

‘ജനാധിപത്യത്തിന്റെ വ്യവസ്ഥകളെ അട്ടിമറിക്കപ്പെടുന്നതില്‍ ഞാന്‍ അസ്വസ്ഥനാണ്. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും മൗലികാവകാശത്തിന്റെയും ലംഘനമാണ് നടക്കുന്നത്. പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ ഹിമക്കട്ടയുടെ ഒരഗ്രം മാത്രമാണ് പുറത്തുവന്നിരിക്കുന്നത്’- ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ഇസ്രയേല്‍ പോലും അന്വേഷണം ആരംഭിച്ച സാഹചര്യത്തിലും രാജ്യത്തെ സുപ്രധാന നേതാക്കളുടെ വിവരങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്തിയിട്ടു പോലും ഇന്ത്യ സ്വതന്ത്ര അന്വേഷണത്തിനായുള്ള നടപടികള്‍ സ്വീകരിക്കാത്തത് നിഷ്‌കളങ്കമായി കാണാന്‍ സാധിക്കില്ലെന്ന് ജോണ്‍ ബ്രിട്ടാസ് വ്യക്തമാക്കി.

Read Also: ടെലിഫോൺ എക്സ്ചേഞ്ചുകൾക്ക് പിന്നിൽ അജ്ഞാത സംഘങ്ങൾ: വേര് ചികഞ്ഞ് അന്വേഷണ ഏജൻസികൾ, സംഭവം കേരളത്തിൽ

പ്രധാന പ്രതിപക്ഷ നേതാക്കള്‍, അന്വേഷണ ഏജന്‍സികള്‍, ആക്ടിവിസ്റ്റുകള്‍, മാധ്യമപ്രവര്‍ത്തകര്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ളവരുടെ സ്വകാര്യതയിലേയ്ക്ക് കൈകടത്തിയതിനെ പാര്‍ലമെന്റില്‍ ഐ ടി മന്ത്രി വരെ ന്യായീകരിക്കുകയായിരുന്നെന്നും. ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സത്യസന്ധമായി ഇടപെടലോ നടപടികളോ സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് താന്‍ സുപ്രീം കോടതിയെ സമീപിച്ചതെന്നും ജോണ്‍ ബ്രിട്ടാസ് ഔട്ട്‌ലുക്കിനോട് പറഞ്ഞു. കോടതി മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണം വേണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button