KeralaLatest NewsNews

മനുഷ്യത്വമില്ലാത്ത മൃഗങ്ങളാണോ പോലീസിൽ?: പിണറായി പോലീസിനെതിരെ ഹരീഷ് വാസുദേവൻ

വഴിവക്കിൽ മത്സ്യവില്പന നടത്തിക്കൊണ്ടിരുന്ന മേരിയുടെ മത്സ്യവും പത്രങ്ങളുമാണ് കോവിഡ് മാനദണ്ഡം പാലിച്ചില്ല എന്ന് ആരോപിച്ച് പാരിപ്പള്ളി പോലീസ് അഴുക്ക് ചാലിൽ വലിച്ചെറിഞ്ഞത്.

തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങളുടെ പേരിൽ കേരള പോലീസിന്റെ കൊടും ക്രൂരതയ്ക്ക് ഇരയായ അഞ്ചുതെങ്ങ് സ്വദേശിനിയായ മേരിയുടെ അവസ്ഥ പങ്കുവെച്ച് ഹരീഷ് വാസുദേവൻ. കഴിഞ്ഞ ദിവസമാണ് മേരിയുടെ മത്സ്യങ്ങൾ പോലീസ് അഴുക്ക് ചാലിൽ തള്ളിയത്. രോഗ ബാധിതനായ ഭർത്താവ് ഉൾപ്പെടെ ആറോളം പേരുടെ അന്നമാണ് പോലീസ് നിഷ്കരുണം തട്ടിത്തെറുപ്പിച്ചത്. വഴിവക്കിൽ മത്സ്യവില്പന നടത്തിക്കൊണ്ടിരുന്ന മേരിയുടെ മത്സ്യവും പത്രങ്ങളുമാണ് കോവിഡ് മാനദണ്ഡം പാലിച്ചില്ല എന്ന് ആരോപിച്ച് പാരിപ്പള്ളി പോലീസ് അഴുക്ക് ചാലിൽ വലിച്ചെറിഞ്ഞത്.

തിരക്കുകളില്ലാതെ മത്സ്യക്കച്ചവടം ചെയ്യുകയായിരുന്ന സമയത്ത് പോലീസെത്തി പ്രകോപനം സൃഷ്ടിച്ച് മത്സ്യം അഴുക്ക് ചാലിലേക്ക് വലിച്ചെറിയുകയായിരുന്നു. ആയിരം കോടിയുടെ സർക്കാർ പി ആർ പരസ്യങ്ങളേക്കാൾ ശക്തിയുണ്ട് ഈ ഒരൊറ്റ വീഡിയോയ്ക്ക് എന്ന ഫേസ്‌ബുക്ക് കുറിപ്പാണ് ഹരീഷ് വാസുദേവൻ സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെച്ചത്.

Read Also: ടെലിഫോൺ എക്സ്ചേഞ്ചുകൾക്ക് പിന്നിൽ അജ്ഞാത സംഘങ്ങൾ: വേര് ചികഞ്ഞ് അന്വേഷണ ഏജൻസികൾ, സംഭവം കേരളത്തിൽ

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ആയിരം കോടിയുടെ സർക്കാർ PR പരസ്യങ്ങളേക്കാൾ ശക്തിയുണ്ട് ഈ ഒരൊറ്റ വീഡിയോയ്ക്ക്. മനുഷ്യത്വമില്ലാത്ത മൃഗങ്ങളാണോ പോലീസിൽ? മൃഗങ്ങൾ??
ഈ സ്ത്രീയുടെ വിശദാംശങ്ങൾ അറിയാവുന്നവർ തരിക, ഈ ക്രൂരത ചെയ്തവന്മാരെക്കൊണ്ട് ഇതിനു വില കൊടുപ്പിച്ചില്ലെങ്കിൽ ഞാനൊന്നും ഇനിയീ തൊഴിലിൽ തുടരുന്നതിൽ അർത്ഥമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button