Latest NewsNewsIndia

ഭഗത് സിങ്ങിന്റെ മരണം അഭിനയിച്ച്‌ കാണിക്കുന്നതിനിടയിൽ ഒന്‍പതുവയസ്സുകാരന്‍ ശ്വാസം മുട്ടി മരിച്ചു

ലക്നൗ : ഭഗത് സിങ്ങിന്റെ മരണം അഭിനയിച്ച്‌ പരിശീലിക്കുന്നതിനിടെ ഒന്‍പതുവയസ്സുകാരന്‍ ശ്വാസം മുട്ടി മരിച്ചു. ഉത്തര്‍പ്രദേശിലെ ബാബത് ജില്ലയിലാണ് സംഭവം.

Read Also :  സൗദി അറേബ്യയിലേക്ക് പുറപ്പെട്ട വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ തിരിച്ചിറക്കി  

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്‌ അവതരിപ്പിക്കാനുള്ള നാടകം പരിശീലിക്കുന്നതിനിടെയാണ് ദാരുണ സംഭവം. നാടകത്തിലെ അവസാന രംഗം ചെയ്യുന്നതിനിടെയാണ് ബാബത് സ്വദേശി ശിവം മരിച്ചത്.

വീട്ടിന്റെ മുറ്റത്ത് പ്രാക്ടീസ് നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ശിവം നാടകം അവതരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. ഭഗത് സിങ്ങിന്റെ മരണം കാണിക്കുന്നതിനായി കഴുത്തില്‍ കയര്‍ കെട്ടി സ്റ്റൂളില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു.

ശിവം ബോധരഹിതനായതിനെ തുടർന്ന് കുട്ടികള്‍ പേടിച്ച്‌ നിലവിളിക്കാന്‍ തുടങ്ങി. എന്നാൽ എല്ലാരും ഓടിയെത്തിയപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button