![](/wp-content/uploads/2019/11/Mavoist.jpg)
മുംബൈ: മാവോയിസ്റ്റ് ശക്തി കേന്ദ്രമായിരുന്ന ഗഡ്ചിരോളിയില്‍ നിന്നും കൂടുതല്‍ മാവോയിസ്റ്റുകള്‍ കീഴടങ്ങുന്നു. അക്രമങ്ങള്‍ നിറഞ്ഞ ജീവിതത്തിനോട് മടുപ്പ് തോന്നിയവരാണ് കീഴടങ്ങുന്നതെന്ന് പോലീസ് പറഞ്ഞു.
2019 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ഗഡ്ചിരോളിയില്‍ 43 മാവോയിസ്റ്റുകളാണ് കീഴടങ്ങിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ ആയുധം ഉപേക്ഷിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് എത്തുമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.
തലയ്ക്ക് ലക്ഷങ്ങള്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റ് ദമ്പതികളാണ് പുതുതായി കീഴടങ്ങിയിരിക്കുന്നത്. മണിറാം നര്‍സു ബോഗയും ഭാര്യ കവിതയുമാണ് സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് വരാനുള്ള തീരുമാനമെടുത്തത്. മണിറാമിന്റെ തലയ്ക്ക് 6 ലക്ഷം രൂപയും കവിതയുടെ തലയ്ക്ക് 2 ലക്ഷം രൂപയും പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
Post Your Comments