മുംബൈ: കുടുംബത്തെ മുഴുവൻ വേദനയിലാക്കി സ്വാതിയുടെയും വിവേകിന്റെയും വിയോഗം. കോവിഡ് ബാധിതനായ ഭര്‍ത്താവ് വിവേക് ഡിസില്‍വ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായതോടെ ജീവിതം അവസാനിപ്പിക്കുകയായിരുന്നു സ്വാതിയെന്ന 35കാരി.
‘നിന്നെ ഞാന്‍ അത്രയ്ക്കും സ്നേഹിക്കുന്നു വിവേക്. എനിക്ക് നീയില്ലാതെ ജീവിക്കാനാവില്ല. നിന്‍റെ ആരോഗ്യം അപകടാവസ്ഥയിലാണെന്നെനിക്കറിയാം. രോഗത്തില്‍നിന്ന് നിന്നെ രക്ഷിക്കുന്നതില്‍ ഞാന്‍ പരാജയപ്പെട്ടുപോയിരിക്കുന്നു. എന്‍റെ കുടുംബാംഗങ്ങെളല്ലാം കോവിഡ് ബാധിച്ച് ഇപ്പോള്‍ ആശുപത്രിയിലാണ്. ഞാന്‍ ജീവിതം അവസാനിപ്പിക്കുകയാണ്. നീയില്ലാതെ ജീവിക്കാനാകില്ല വിവേക്’- എന്നായിരുന്നു സ്വാതിയുടെ ആത്മഹത്യാ കുറിപ്പിൽ എഴുതിയിരുന്നത്.
read also: ഇന്ത്യയെ രക്ഷിക്കണം: ഇനി മുതല്‍ രണ്ട് മാസത്തില്‍ ഒരിക്കല്‍ ഡല്‍ഹിയിലെത്തുമെന്ന് മമത ബാനര്‍ജി
ഗുരുതരാവസ്ഥയിൽ ആയിരുന്ന വിവേക് തന്നെ വിട്ടുപിരിയുമെന്ന സങ്കടത്തില്‍ ചൊവ്വാഴ്ചയാണ് സ്വാതി ആത്മഹത്യ ചെയ്തത്. രണ്ടു ദിവസത്തിനുശേഷം വിവേകും മരണപ്പെട്ടു. കോവിഡ് ചികിത്സക്കിടെ വ്യാഴാഴ്ചയായിരുന്നു 38കാരനായ വിവേകിന്‍റെ അന്ത്യം.
വസായ് സ്വദേശിയായ വിവേകും സ്വാതിയും കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു. സ്വാതിക്ക്പിന്നീട് നെഗറ്റീവായി. എന്നാല്‍, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ കാരണം വിവേക് ആശുപത്രിയില്‍ തുടരുകയായിരുന്നു. എന്നാൽ ചൊവ്വാഴ്ച ആശുപത്രിയില്‍നിന്ന് സ്വാതിയെ വിളിച്ച്, വിവേകിന്‍റെ അവസ്ഥ ഗുരുതരമാണെന്നും വെന്‍റിലേറ്ററിലേക്ക് മാറ്റാന്‍ അനുമതി നല്‍കണമെന്നും ഡോക്ടര്‍ ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് ആശുപത്രിയിലെത്തി, ഭര്‍ത്താവിനെ വെന്‍റിലേറ്ററിലേക്ക് മാറ്റാനുള്ള നടപടിക്രമങ്ങള്‍ അവര്‍ പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു സ്വാതി ആത്മഹത്യ ചെയ്തത്. വീട്ടിലെ ഫാനിലാണ് സ്വാതി തൂങ്ങിമരിച്ചത്.
വിവേകിന്‍റെ മാതാപിതാക്കളും കോവിഡ് ബാധിതരായി ചികിത്സയിലാണ്.
Post Your Comments