തൃശ്ശൂര്‍ : സിപിഎം നേതാക്കൾ പ്രതികളായ കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. തൃശ്ശൂർ പുറത്തിശ്ശേരി സ്വദേശി എംവി സുരേഷ് ആണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.
സിപിഎം നേതാക്കൾ പ്രതികളായ കേസ് രാഷ്ട്രീയ സമ്മർദ്ദം മൂലം അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് ഹര്‍ജിയിലെ ആരോപണം. ബാങ്കിൽ നിന്ന് തട്ടിയെടുത്ത പണം രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. വലിയ സാമ്പത്തിക തിരിമറി ആയതിനാൽ സിബിഐയോ ഇഡിയോ കേസ് അന്വേഷിക്കണം. കോടതിയുടെ മേൽനോട്ടത്തിൽ കേന്ദ്രഏജൻസികൾ അന്വേഷിക്കണമെന്നും ഹർജിയില്‍ പറയുന്നു.
കരുവന്നൂർ ബാങ്ക് തട്ടിപ്പിനെ തുടർന്ന് ഭരണസമിതി പിരിച്ചുവിട്ട ശേഷം നിയമിച്ച അഡ്മിനിസ്ട്രേറ്റര്‍ എംസി അജിതിനെ മാറ്റി. മൂന്നംഗ അഡ്മിനിസ്ട്രേറ്റീവ് സമിതിയ്ക്കാണ് പകരം ചുമതല. സഹകരണ വകുപ്പിലെ അസിസ്റ്റ് ഡയറക്ടർ ടി കെ രവീന്ദ്രൻ, സീനിയർ ഇൻസ്പെക്ടർമാരായ കെ കെ പ്രമോദ്, എം എം വിനോദ് എന്നിവരാണ് സമിതിയിൽ.
Post Your Comments