KeralaLatest NewsNews

മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടും ഫലം കണ്ടില്ല – കരുവന്നൂരിലെ നിക്ഷേപകനെ ദയാവധത്തിന് പ്രേരിപ്പിക്കുന്നതിന് പിന്നിൽ

തൃശൂർ: ചികിത്സയ്ക്കും ജീവിതച്ചെലവിനും വഴിയില്ലാത്തതിനാൽ ദയാവധം അനുവദിക്കണമെന്ന് ഹൈക്കോടതിയ്ക്കും സംസ്ഥാന സർക്കാരിനും അപേക്ഷ നൽകി കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകൻ കേരളത്തിന് ഞെട്ടലാകുന്നു. മാപ്രാണം സ്വദേശിയായ ജോഷിയെന്ന അമ്പത്തിമൂന്നുകാരനാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നൽകിയത്. സർക്കാരിനും ബാങ്ക് ഉദ്യോഗസ്ഥർക്കും മുൻപിൽ നിരവധി തവണ അപേക്ഷയുമായി ചെന്നിട്ടുള്ളതാണെന്നും എന്നാൽ, ആരും തനിക്ക് അനുകൂലമായ ഒരു നിലപാട് എടുത്തില്ലെന്നും ജോഷി പറയുന്നു.

ഇനിയും യാചിച്ചിട്ട് കാര്യമില്ലാത്തതിനാൽ ഈ മാസം 30ന് ജീവിതം അവസാനിപ്പിക്കാൻ അനുമതി നൽകണമെന്നും കത്തിൽ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ 20 കൊല്ലത്തിനിടെ രണ്ട് തവണ ട്യൂമർ ഉൾപ്പടെ 21 ശസ്ത്രക്രിയകൾ അനുഭവിക്കേണ്ടി വന്നു. കുടുംബത്തിന്റെ മുഴുവൻ സമ്പാദ്യവും കരുവന്നൂർ ബാങ്കിലാണ് നിക്ഷേപിച്ചത്. പണം ലഭിക്കാതെ വന്നപ്പോൾ പരാതി പലയിടത്തും കൊടുത്തെങ്കിലും ഫലമൊന്നുമുണ്ടായില്ലെന്ന് കത്തിൽ പറയുന്നു. കുടുംബത്തിലെ ചെലവും മക്കളുടെ വിദ്യാഭ്യാസവും ചികിത്സയും പ്രതിസന്ധിയിലാണ്. പണം ചോദിച്ചു ചെല്ലുമ്പോൾ സിപിഎം നേതാക്കൾ പുലഭ്യം പറയുന്നു. തൊഴിലെടുത്തു ജീവിക്കാനും കഴിയുന്നില്ലെന്ന് അദ്ദേഹം കത്തിൽ വിശദീകരിച്ചിട്ടുണ്ട്.

കരുവന്നൂർ ബാങ്കിൽ പണം നിക്ഷേപിച്ച് പെരുവഴിയിലായതാണ് ജോഷി. പണം തിരികെ ലഭിക്കാതായതോടെ പലയിടത്തും പരാതി കൊടുത്തിട്ടും പ്രതിഷേധിച്ചിട്ടും ഫലമുണ്ടായില്ല. കരുവന്നൂര്‍ ബാങ്കില്‍ നിന്ന് ജോഷിക്ക് ലഭിക്കാനുള്ളത് എഴുപത് ലക്ഷത്തിലേറെ രൂപയാണ്. കുടുംബത്തിലെ ചെലവും മക്കളുടെ വിദ്യാഭ്യാസവും ചികിൽസയും എല്ലാം പ്രതിസന്ധിയിലായി. നിക്ഷേപിച്ച പണം തിരികെ ലഭിക്കാതെ മുന്നോട്ട് പോകാൻ പറ്റാത്ത സ്ഥിതി. ഇതിനു പുറമേ ചില പ്രാദേശിക സി പി എം നേതാക്കളിൽ നിന്നും ഭീഷണി ഉണ്ടായതായും ജോഷി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button