Latest NewsNewsGulf

സൗദി പൗരന്മാരുടെ വിദേശയാത്ര: പുതിയ നിബന്ധനകൾ ഇങ്ങനെ..

സൗദി വിമാനത്താവളങ്ങളിലെ യാത്രക്കാര്‍ക്ക് സമ്പൂര്‍ണ ആരോഗ്യ അന്തരീക്ഷം പ്രദാനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ്​ എല്ലാവിധ മുന്‍കരുതല്‍, പ്രതിരോധ നടപടികളും പ്രയോഗിക്കുന്നതെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി പറഞ്ഞു.

ജിദ്ദ: സൗദി പൗരന്മാരുടെ വിദേശയാത്രക്കുള്ള പരിഷ്​കരിച്ച പുതിയ നിബന്ധനകൾ സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുറത്തിറക്കി. ഇത്​ സംബന്ധിച്ച അറിയിപ്പ്​ രാജ്യത്തെ പൊതു, സ്വകാര്യ വിമാനക്കമ്പനികളടക്കം സൗദി വിമാനത്താവളങ്ങളില്‍നിന്ന്​ സര്‍വിസ്​ നടത്തുന്ന മുഴുവന്‍ വിമാനക്കമ്പനികള്‍ക്കും അതോറിറ്റി നല്‍കി.അന്താരാഷ്​ട്ര വിമാനങ്ങളില്‍ യാത്രചെയ്യാന്‍ ആഗ്രഹിക്കുന്ന സൗദി പൗരന്മാര്‍ക്കുള്ള​ പുതിയ നിബന്ധനകളാണ്​​ അറിയിപ്പിലുള്ളത്​​.

ഇതനുസരിച്ച്‌​ വിദേശ രാജ്യങ്ങളിലേക്ക്​ യാത്ര ചെയ്യുന്ന പൗരന്മാര്‍​ സൗദിയില്‍ അംഗീകരിച്ച ഏതെങ്കിലുമൊരു വാക്​സിന്റെ മുഴുവന്‍ ഡോസുകളും എടുത്തിരിക്കണം. 12 വയസ്സിന്​ താഴെയുള്ള കുട്ടികളെ തീരുമാനത്തില്‍നിന്ന്​ ഒഴിവാക്കി​. ഇവര്‍ക്ക് യാത്ര സമയത്ത്​​ സൗദി സെന്‍ട്രല്‍ ബാങ്ക്​ അംഗീകരിച്ച കോവിഡ്​ അപകട ചികിത്സ ഇന്‍ഷുറന്‍സ്​ പോളിസി സമര്‍പ്പിച്ചിരിക്കണം.

Read Also: രാമപ്പ ക്ഷേത്രത്തിന് ലോക പൈതൃക പദവി: അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

സൗദി വിമാനത്താവളങ്ങളിലെ യാത്രക്കാര്‍ക്ക് സമ്പൂര്‍ണ ആരോഗ്യ അന്തരീക്ഷം പ്രദാനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ്​ എല്ലാവിധ മുന്‍കരുതല്‍, പ്രതിരോധ നടപടികളും പ്രയോഗിക്കുന്നതെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി പറഞ്ഞു. കൂടാതെ കോവിഡ്​ ബാധിച്ച്‌​ ആറ്​ മാസം കഴിയാത്തവരെയും ​കോവിഡ്​ ബാധിച്ചശേഷം ഒരു ഡോസ്​ വാക്​സിനെടുത്തവരെയും ഈ നിബന്ധനയില്‍നിന്ന്​ ഒഴിവാക്കി​. പുതിയ നിബന്ധനകള്‍ ആഗസ്​റ്റ്​ ഒമ്ബത്​ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന്​ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി.

shortlink

Post Your Comments


Back to top button