ന്യൂഡൽഹി: കോവിഷീൽഡ്-സ്പുട്നിക് വി കമ്പനികളുടെ മിശ്രിത വാക്സിൻ പരീക്ഷണം വിജയകരമെന്ന് റഷ്യൻ ഡയറക്ടറ്റ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട്. വാക്‌സിനുകൾ ചേർത്ത് ഉപയോഗിക്കുന്നതുകൊണ്ട് പാർശ്വഫലങ്ങൾ ഉണ്ടാകില്ലെന്ന് പഠനങ്ങളിൽ തെളിഞ്ഞതായി റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ് ഫണ്ട് അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ വിദഗ്ധ സമിതിയും പഠന റിപ്പോർട്ടിന് അംഗീകാരം നൽകി. റഷ്യൻ വാക്സിനായ സ്പുട്നിക് വി, ആസ്ട്രാസെനേക്കയുടെ കോവിഷീൽഡ് വാക്സിൻ തുടങ്ങിയവ നൽകി നടത്തിയ പരീക്ഷണത്തിന് ശേഷമാണ് പഠന റിപ്പോർട്ട് തയ്യാറാക്കിയത്.
അസർബൈജാനിൽ 50 ആളുകളിലാണ് വാക്‌സിൻ പരീക്ഷണം നടത്തിയിരിക്കുന്നത്. കോവിഡ് വൈറസിന്റെ കൂടുതൽ വകഭേദങ്ങൾ രൂപപ്പെടുന്ന സാഹചര്യത്തിൽ മിശ്രിത വാക്‌സിനേഷൻ പോലുള്ള പദ്ധതികൾ വളരെ പ്രധാനപ്പെട്ടതാണെന്നാണ് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് വ്യക്തമാക്കുന്നത്. വാക്സിനുകളുടെ മിശ്രിതം ഉപയോഗിക്കുന്നതുകൊണ്ട് പ്രതിരോധ ശേഷി ഉയരുമെന്നും പഠന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഇപ്പോൾ നിരവധി രാജ്യങ്ങളിൽ മിശ്രിത വാക്സിനേഷൻ പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. ഇന്ത്യയിൽ കോവിഷീൽഡ്, കോവാക്സിൻ എന്നിവയുടെ മിശ്രിതം പരീക്ഷിക്കുന്നതിന് വെല്ലൂരിലെ മെഡിക്കൽ കോളേജിന് കഴിഞ്ഞ ദിവസം അധികൃതർ അനുമതി നൽകി.
Read Also: വൈറലാകാൻ ബൈക്ക് റേസ്: മത്സരയോട്ടം കണ്ടാൽ 112 വിളിക്കുക: മുന്നറിയിപ്പുമായി പൊലീസ്
Post Your Comments