ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷന് വേഗം കൂട്ടി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി സംസ്ഥാനങ്ങള്‍ക്ക് 53.05 ലക്ഷം ഡോസുകള്‍ കൂടി ഉടന്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 53,05,260 ഡോസുകളാണ് സംസ്ഥാനങ്ങള്‍ക്ക് നല്‍കുക.
അതേസമയം, കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്ത വാക്‌സിന്‍ ഡോസുകളുടെ എണ്ണം 47.48 കോടി കടന്നു. ഇതുവരെ 47,48,77,490 ഡോസുകളാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്‍കിയത്. ഇതില്‍ 44,74,97,240 ഡോസുകളാണ് മൊത്തം ഉപഭോഗമായി കണക്കാക്കുന്നത്.
2,88,55,050 ഡോസുകള്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സ്വകാര്യ ആശുപത്രികളുടെയും പക്കല്‍ ഇപ്പോഴും ലഭ്യമാണ്. കേന്ദ്രസര്‍ക്കാര്‍ 75% വാക്‌സിന്‍ ഡോസുകള്‍ വാക്‌സിന്‍ നിര്‍മ്മാതാക്കളില്‍ നിന്ന് സംഭരിച്ച ശേഷം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്‍കുകയാണ് ചെയ്യുന്നത്.
Post Your Comments