കാസര്‍കോട് : പശുവിന് പുല്ലരിയാന്‍ വിജനമായ പറമ്പിലേക്ക് ഇറങ്ങിയ ക്ഷീര കര്‍ഷകന് 2000രൂപ പിഴയിട്ട് പോലീസ്. മൂന്ന് പൊലീസുകാര്‍ വീട്ടിലെത്തിയാണ് പിഴയടക്കാന്‍ നോട്ടീസ് നല്‍കിയത്. പിഴ നല്‍കിയില്ലെങ്കില്‍ കേസ് കോടതിയിലെത്തിച്ച് വലിയ പ്രയാസം നേരിടേണ്ടി വരുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.
Read Also : സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം ഇന്നറിയാം
ആറ്റേങ്ങാനം പാറക്കല്‍ വേങ്ങയില്‍ വീട്ടില്‍ വി. നാരായണനോടാണ് പൊലീസിന്റെ കണ്ണില്‍ ചോരയില്ലാത്ത ക്രൂരത. ഭാര്യ ഷൈലജ കോവിഡ് പോസിറ്റിവായതോടെ കുടുംബം ഒറ്റപ്പെട്ടു. പത്തിലും ഏഴിലും പഠിക്കുന്ന രണ്ട് കുട്ടികളും നാരായണന്റെ അമ്മയും അനിയനും അടങ്ങുന്നതാണ് കുടുംബം. അരലക്ഷം രൂപ വായ്പയെടുത്താണ് ഇദ്ദേഹം പശുവിനെ വാങ്ങിയത്. എട്ട് ലിറ്റര്‍ പാല്‍ കിട്ടുന്നത് വിറ്റാണ് ഉപജീവനം നടത്തിയിരുന്നത്.
ഭാര്യക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പാല്‍ വാങ്ങാന്‍ ആവശ്യക്കാരില്ലാതായി. കറവ നടക്കാത്തതിനാല്‍ പശുവിന് പല അസ്വസ്ഥതകളും അനുഭവപ്പെട്ടു. തുടർന്ന് തൊട്ടടുത്തെ പറമ്പിൽ മാസ്കിട്ടശേഷം നാരായണന്‍ പുല്ലരിയാന്‍ പോകുകയായിരുന്നു. മക്കള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍ കടമെടുത്ത നാരായണന്‍ എങ്ങനെ രണ്ടായിരം രൂപ ഫൈന്‍ അടക്കുമെന്ന ചിന്തയിലാണ് ഇപ്പോൾ.
Post Your Comments