KeralaLatest NewsNews

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനത്ത് നിന്ന് എം സി അജിത്തിനെ മാറ്റി

ഭരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വേണ്ടിയാണ് ഇപ്പോഴത്തെ മാറ്റമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്

തൃശൂര്‍ : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിൽ എം സി അജിതിനെ അഡ്മിനിസ്ട്രേറ്റർ സ്ഥാനത്ത് നിന്ന് മാറ്റിയതായി ഉത്തരവ് പുറത്തിറങ്ങി. ഇനി മൂന്നംഗ സമിതിക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. ഭരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വേണ്ടിയാണ് ഇപ്പോഴത്തെ മാറ്റമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്.

അതേസമയം , ബാങ്ക് തട്ടിപ്പ് കേസിൽ കസ്റ്റഡിയിലുള്ള പ്രതികളുടെ അറസ്റ്റ് പൊലീസ് മനപൂര്‍വം വൈകിപ്പിക്കുന്നു എന്ന ആരോപണവുമായി ബി ജെ പിയും കോണ്‍ഗ്രസും രംഗത്തെത്തി. സിപിഎമ്മിന്റെ ഒത്താശയോടെ ക്രൈംബ്രാഞ്ച് പ്രതികളെ മൊഴി പഠിപ്പിക്കുകയാണെന്നും അവര്‍ ആരോപിച്ചു.

Read Also  :  പീഡനം: പെൺകുട്ടിയെ പരിചയപ്പെട്ടത് എസ് എഫ് ഐ പ്രവര്‍ത്തകനായിരുന്ന സമയത്ത്, പരാതി നൽകിയപ്പോൾ വീട് ആക്രമിച്ചു

ആറുദിവസം മുമ്പാണ് നാലുപ്രതികളെ കസ്റ്റഡിയിലെടുത്തത്. നാട്ടുകാരാണ് പ്രതികളുടെ ഒളിസങ്കേതം പൊലീസിന് കാട്ടിക്കൊടുത്തത്. എന്നാല്‍ പ്രതികളാരും കസ്റ്റഡിയില്‍ ഇല്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം. ഈ സാഹചര്യത്തിലാണ് കേസന്വേഷണം അട്ടിമറിക്കുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button