കരുവന്നൂര്‍ കള്ളപ്പണമിടപാട് കേസില്‍ സി.പി.എം നേതൃത്വത്തിനെതിരെ പിടിമുറുക്കി ഇ.ഡി. അന്വേഷണം സി.പി.എം അക്കൗണ്ടുകളിലേക്കും വ്യാപിപ്പിച്ചു. തൃശൂര്‍ സിപിഎം ജില്ല കമ്മിറ്റിയുടെ അക്കൗണ്ട് വിവരങ്ങള്‍ ഡിസംബര്‍ 1ന് നല്‍കാന്‍ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത തൃശൂര്‍ സിപിഎം ജില്ല സെക്രട്ടറി എംഎം വര്‍ഗീസിനെ ഡിസംബര്‍ 1ന് വീണ്ടും ചോദ്യം ചെയ്യും. അതേ ദിവസം തന്നെയാണ് അക്കൗണ്ട് വിവരങ്ങള്‍ ഹാജരാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. സിപിഎം ജില്ലാ കമ്മിറ്റിയ്ക്ക് കള്ളപ്പണ ഇടപാടില്‍ ഫണ്ട് ലഭിച്ചിട്ടുണ്ടോയെന്ന് സംശയത്തെ തുടര്‍ന്നാണ് അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെട്ടത്.
അതേസമയം, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിലെ മുഖ്യപ്രതി സതീഷ് കുമാറിന്‍റെ ജാമ്യ ഹര്‍ജിയില്‍ ഇന്ന് ഉത്തരവുണ്ടാകും. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ കോടതിയാണ് ഉത്തരവ് പറയുന്നത്. സതീഷ് കുമാര്‍, മുന്‍ മന്ത്രി എ.സി മൊയ്തീന്‍റെ ബിനാമിയാണ് എന്നതടക്കം ഗുരുതര ആരോപണങ്ങള്‍ ജാമ്യഹര്‍ജിയിലെ വാദത്തിനിടെ ഇ.ഡി കോടതിയില്‍ ഉന്നയിച്ചിരുന്നു. ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചിരുന്നു.
സതീഷ് കുമാര്‍, മുന്‍ മന്ത്രി എ.സി മൊയ്തീന്‍റെ ബിനാമിയാണ് എന്നതടക്കം ഗുരുതര ആരോപണങ്ങള്‍ ജാമ്യഹര്‍ജിയിലെ വാദത്തിനിടെ ഇഡി കോടതിയില്‍ ഉന്നയിച്ചിരുന്നു. ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചിരുന്നു. പാര്‍ട്ടി നേതാക്കളുടെ അക്കൗണ്ടിലേക്കും പാര്‍ട്ടി മുഖപത്രത്തിന്റെ അക്കൗണ്ടിലേക്കും കേസിലെ മുഖ്യപ്രതി സതീഷ് കുമാറിന്റെ സ്ഥാപനമായ ദേവി ഫിനാന്‍സിയേഴ്‌സില്‍ നിന്ന് പണം അയച്ചിട്ടുള്ളതായി പിആര്‍ അരവിന്ദാക്ഷനും ജിജോറും മൊഴി നല്‍കിയിട്ടുണ്ട്.
Post Your Comments