ന്യൂഡൽഹി : രാജ്യത്ത് കോവിഡ് വാക്സിനുകൾ സംയോജിപ്പിക്കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ. വാക്‌സീനുകള്‍ സംയോജിപ്പിച്ചാല്‍ ഫലപ്രാപ്തി കൂടുമോയെന്ന് പരിശോധിക്കും. വാക്‌സീനുകള്‍ സംയോജിപ്പിച്ചുള്ള ഇന്ത്യയിലെ ആദ്യ പരീക്ഷണമാണ് നടക്കുന്നത്.
Read Also :’ സ്രാവണ മാസത്തിൽ ചെയ്യരുതാത്ത കാര്യങ്ങളെക്കുറിച്ച് അറിയാം
കൊവിഷീല്‍ഡും കൊവാക്‌സിനും സംയോജിപ്പിക്കാനാണ് നിര്‍ദ്ദേശം. പരീക്ഷണത്തിന് വെല്ലൂര്‍ മെഡിക്കല്‍ കോളേജിനാണ് അനുമതി നല്‍കിയത് . പല രാജ്യങ്ങളും വാക്‌സീനുകള്‍ സംയോജിപ്പിച്ചുള്ള പരിശോധന നടത്തിയിരുന്നു.
അതേസമയം രാജ്യത്ത് പുതിയതായി 43,509 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 634 പേരാണ് മരിച്ചത്. രാജ്യത്തെ ആകെ പ്രതിദിന കോവിഡ് കേസുകളിൽ പകുതിയിലേറെയും കേരളത്തിലാണ്. 38,465 പേരാണ് പുതിയതായി രോഗമുക്തി നേടിയത്. 97.38 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
Post Your Comments