മോസ്‌കോ: റഷ്യയുടെ ഒരു ലോഞ്ചിംഗ് പിഴവില്‍ ബഹിരാകാശത്ത് നടന്നത് ഉഗ്രസ്‌ഫോടനം. റഷ്യ പുതിയതായി കൊണ്ടുവന്ന നൗക മൊഡ്യൂള്‍ നേരത്തെ വിക്ഷേിപിച്ചിരുന്നു. എന്നാല്‍ ബഹിരാകാശത്ത് ലാന്‍ഡിംഗ് പ്രക്രിയയിലാണ് അപകടമുണ്ടായത്. അന്താരാഷ്ട്ര സ്പേസ് സ്റ്റേഷന്റെ പ്രവര്‍ത്തനം തന്നെ താളം തെറ്റി. സ്പേസ് സ്റ്റേഷന്റെ സ്ഥാനം തന്നെ റഷ്യയുടെ ലോഞ്ചിംഗില്‍ തെറ്റിപ്പോയി. ശൂന്യാകാശവാഹനത്തില്‍ നിന്ന് ദിശ മാറ്റാന്‍ ഉപയോഗിക്കുന്ന റോക്കറ്റാണ് റഷ്യ വിക്ഷേപിച്ചത്. ദീര്‍ഘകാലമായി നൗക റഷ്യയുടെ മനസ്സിലുള്ള പ്രൊജക്ടാണ്.
നൗക കഴിഞ്ഞയാഴ്ച്ചയാണ് റഷ്യന്‍ സ്പേസ് ഏജന്‍സി ലോഞ്ച് ചെയ്തത്. എന്നാല്‍ ബഹിരാകാശത്ത് വെച്ച് വളരെ അശ്രദ്ധമായി ഇവര്‍ ലോഞ്ചിംഗിനായി ഉപയോഗിച്ച ത്രസ്റ്ററുകള്‍ ഉപേക്ഷിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. ബഹിരാകാശ അടിയന്തരാവസ്ഥയെന്നാണ് നാസ ഇതിനെ വിശേഷിപ്പിച്ചത്. ഒരു മണിക്കൂറോളം സ്പേസ് സ്റ്റേഷന്റെ സ്ഥാനം തന്നെ മാറി. ഭൂമിയുമായുള്ള അതിന്റെ ആശയവിനിമയവും ഇതോടൊപ്പം നഷ്ടമായി.
ഭൂമിയില്‍ ഉള്ള സ്പേസ് സ്റ്റേഷന്റെ പ്രവര്‍ത്തനം നോക്കുന്നവര്‍ക്ക് ഇവിടെയുള്ളവരുമായി ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല. ഏഴ് ബഹിരാകാശ യാത്രികര്‍ ആ സമയം സ്പേസ് സ്റ്റേഷനിലുണ്ടായിരുന്നു.
Post Your Comments