KeralaLatest NewsIndiaSaudi ArabiaNewsInternationalGulfQatar

ആശങ്കകൾക്ക് വിരാമം: പ്രവാസികൾക്ക് ഖത്തർ വഴി സൗദിയിലേക്ക് പ്രവേശിക്കാം, വിശദ വിവരങ്ങൾ ഇങ്ങനെ

ഖത്തറിലേക്കുള്ള യാത്രക്ക് മുമ്പ് തന്നെ മുഴുവൻ യാത്ര രേഖകളും തയ്യാറാക്കിയാൽ നടപടിക്രമങ്ങൾ എളുപ്പമാകും

സൗദി: ഇന്ത്യയിൽ നിന്നും ഖത്തർ വഴി പ്രവാസികൾക്ക് സൗദിയിലേക്ക് പ്രവേശിക്കാം. ഖത്തറിൽ പതിനാല് ദിവസം തങ്ങിയ ശേഷം മാത്രമാണ് സൗദിയിലേക്ക് പ്രവേശനം അനുവദിക്കുന്നത്. നിലവിൽ ആയിരകണക്കിന് പ്രവാസികൾ ഖത്തർ വഴി സൗദിയിലേക്ക് പ്രവേശനം കാത്തിരിക്കുന്നുണ്ട്.

നേരത്തെ തന്നെ ഖത്തറിലേക്ക് ഓൺഅറൈവൽ വിസ സംവിധാനം പുനരാരംഭിച്ചിരുന്നു. എന്നാൽ ഖത്തർ വഴി സൗദിയിലേക്ക് പ്രവേശിക്കാനാകുമോ എന്ന ആശങ്ക നിലനിന്നിരുന്നു. ഖത്തർ വഴി സൗദിയിലേക്ക് പ്രവാസികൾ പ്രവേശിച്ച് തുടങ്ങി എന്ന് അധികൃതയാർ വ്യക്തമാക്കിയപ്പോൾ മുതൽ ഈ ആശങ്കകൾക്ക് വിരാമമായി. ഖത്തറിലേക്കുള്ള യാത്രക്ക് മുമ്പ് തന്നെ മുഴുവൻ യാത്ര രേഖകളും തയ്യാറാക്കിയാൽ നടപടിക്രമങ്ങൾ എളുപ്പമാകും.

ട്രക്കിംഗിനെത്തിയ മൂന്ന് യാത്രികരെ കാണാനില്ല: തെരച്ചിൽ ആരംഭിച്ചതായി അധികൃതർ

ഖത്തറിൽ ഓൺഅറൈവൽ വിസ ലഭിക്കുന്നതിനായി കുറഞ്ഞത് ആറ് മാസം കാലാവധിയുള്ള പാസ്‌പോർട്ട്, മടക്കയാത്ര ഉൾപ്പെടെയുള്ള വിമാനടിക്കറ്റ്, താമസിക്കുന്നതിനുള്ള ഹോട്ടൽ ബുക്കിംഗ്. ഖത്തർ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ്, യാത്രയ്ക്ക് മുൻപായി നേടിയ കോവിഡ് ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് എന്നിവയും,

യാത്രക്ക് 12 മണിക്കൂർ മുമ്പ് നേടിയ ഖത്തർ ഇഹ്ത്തിറാസിന്റെ അപ്രൂവൽ. അക്കൗണ്ടിലോ കൈവശമോ 5,000 ഖത്തർ റിയാൽ ഉണ്ടായിരിക്കുക എന്നീ വ്യവസ്ഥകളും പാലിക്കണം. 14 ദിവസം ഖത്തറിൽ പൂർത്തിയാക്കിയവർക്ക് പിന്നീട് സൗദിയിലേക്ക് യാത്ര ചെയ്യാം. ദോഹ വിമാനതാവളത്തിൽ രേഖകൾ പല സ്ഥലങ്ങളിൽ പരിശോധിക്കുന്നതിനാൽ രേഖകളുടെ പ്രിന്റ് എടുത്ത് കൈവശം സൂക്ഷിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button