ന്യൂഡൽഹി : സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് cbseresults.nic.in എന്ന സിബിഎസ്ഇ യുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രസിദ്ധീകരിക്കും.
ഈ വർഷം റദ്ദാക്കിയ സിബിഎസ്ഇ 12-ാം ക്ലാസ് ബോർഡ് പരീക്ഷയിൽ 16 ലക്ഷത്തിലധികം കുട്ടികളാണ് രജിസ്റ്റർ ചെയ്തത്. കോവിഡ് വ്യാപനം കണക്കിലെടുത്ത്, ബോർഡ് അതിന്റെ ചരിത്രത്തിൽ ആദ്യമായി പേപ്പർ അധിഷ്ഠിത പരീക്ഷകൾ റദ്ദാക്കാനും പകരം അവരുടെ മുൻകാല പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളെ വിലയിരുത്താനും തീരുമാനിക്കുകയായിരുന്നു.
ഫലത്തിൽ, 10, 11 ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ പ്രകടനത്തെയും 12 -ാം ക്ലാസിലെ ഇന്റേണൽ പരീക്ഷകളെയും അടിസ്ഥാനമാക്കിയുള്ള ഫലങ്ങളായിരിക്കും ഇന്ന് പ്രസിദ്ധീകരിക്കുക.
CBSE Class XII Result to be announced today at 2 P.M.#ExcitementLevel?%#CBSEResults #CBSE pic.twitter.com/eWf3TUGoMH
— CBSE HQ (@cbseindia29) July 30, 2021
Post Your Comments