ന്യൂഡല്‍ഹി: ലക്ഷദ്വീപിന് സംസ്ഥാന പദവി നല്‍കണമെന്നാവശ്യം ശക്തമാകുന്നു. രാജ്യസഭയില്‍ സി.പി.ഐ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ബിനോയ് വിശ്വം എം.പിയാണ് പ്രമേയം അവതരിപ്പിച്ചത്. ലക്ഷദ്വീപില്‍ ഈയിടെ നടന്ന ജനാധിപത്യവിരുദ്ധ നടപടികള്‍ ചൂണ്ടിക്കാട്ടിയ പ്രമേയം, ജനാധിപത്യ പ്രക്രിയയില്‍ പൗരന്മാര്‍ക്ക് പ്രാതിനിധ്യമില്ലാത്തതാണ് ഉദ്യോഗസ്ഥ മേധാവികളുടെ കാരുണ്യത്തിന് കാത്തിരിക്കേണ്ട അവസ്ഥയുണ്ടാക്കുന്നതെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.
Read Also : ഇന്ത്യയെ രക്ഷിക്കണം: ഇനി മുതല്‍ രണ്ട് മാസത്തില്‍ ഒരിക്കല്‍ ഡല്‍ഹിയിലെത്തുമെന്ന് മമത ബാനര്‍ജി
മറ്റ് എല്ലാ കേന്ദ്ര ഭരണ പ്രദേശങ്ങളിലും ജനാധിപത്യ സംവിധാനങ്ങള്‍ ഉണ്ടാക്കണമെന്നും അതിന് കേന്ദ്ര ഭരണപ്രദേശങ്ങള്‍ സംബന്ധിച്ച് ഒരു പാര്‍ലമെന്ററി സമിതി പരിശോധിക്കണമെന്നും ബിനോയ് വിശ്വം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
Post Your Comments