KeralaLatest NewsNews

കോവിഡ് നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നില്ല: തൃശൂർ പാലിയേക്കര ബിവറേജസ് ഔട്ട്‌ലെറ്റ് അടപ്പിച്ചു

തൃശൂർ: തൃശൂർ പാലിയേക്കര ബിവ്‌റിജസ് ഔട്ട്‌ലെറ്റ് അടപ്പിച്ചു. തിരക്ക് നിയന്ത്രിക്കാൻ കഴിയാത്തതിനാലാണ് ബിവറേജസ് ഔട്ട്‌ലെറ്റ് അടപ്പിച്ചത്. പഞ്ചായത്തും സെക്ടറൽ മജിസട്രേറ്റും നോട്ടിസ് നൽകിയതിനെ തുടർന്നാണ് നടപടി.

Read Also: ഈ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ മാതളനാരങ്ങ കഴിക്കരുത്

ഔട്ട്‌ലെറ്റിൽ കഴിഞ്ഞ ദിവസം മദ്യം വാങ്ങാനെത്തിയവർ സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടി നിന്നിരുന്നത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. തിരക്ക് നിയന്ത്രിക്കാൻ പൊലീസും എക്‌സൈസും ഇടപ്പെട്ടില്ലെന്നായിരുന്നു പ്രധാന വിമർശനം.

പാലിയേക്കരയിൽ ദേശീയപാതയുടെ സർവീസ് റോഡിനോടു ചേർന്നാണ് ഔട്ട്‌ലെറ്റ്. ഇവിടെ വാഹന പാർക്കിങ് കൂടിയതിനെ തുടർന്ന് സർവീസ് റോഡിൽ ഗതാഗതം ഏറെ നേരം സ്തംഭിച്ചിരുന്നു. മദ്യവിൽപന ശാലകൾക്കു മുൻപിലെ തിരക്ക് നിയന്ത്രിക്കണമെന്ന ഹൈക്കോടതി നിർദേശത്തിന്റെ
ലംഘനമാണ് ഇവിടെ ഉണ്ടായത്.

Read Also: രാജിവെച്ചില്ലെങ്കില്‍ നേമം മണ്ഡലത്തിൻ്റെ അതിർത്തി കടത്തില്ല: ശിവന്‍കുട്ടിയുടെ വസതിയിലേക്ക് മാർച്ച് നടത്തി ബിജെപി

shortlink

Related Articles

Post Your Comments

Related Articles


Back to top button