KeralaNattuvarthaLatest NewsNews

ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാൻ ഇനി രേവതി ഇല്ല: കൊല്ലത്ത് ആറ്റിൽ ചാടി യുവതി ആത്മഹത്യ ചെയ്തു

ഭർത്താവിന്റെ മാതാപിതാക്കളുമായി യുവതിക്ക് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നതായി അയൽവാസികൾ

കൊല്ലം: കടപുഴ പാലത്തിൽ നിന്നും ആറ്റിലേക്ക് ചാടി യുവതി ആത്മഹത്യ ചെയ്തു. കിഴക്കേ കല്ലട നിലമേൽ സ്വദേശി സൈജുവിന്റെ ഭാര്യ രേവതി കൃഷ്ണൻ (22) ആണ് മരിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.

വ്യാഴാഴ്ച രാവിലെ 11മണിയോടെയാണ് രേവതി പാലത്തിൽ നിന്ന് ആറ്റിലേക്ക് ചാടിയത്. സംഭവം നടന്ന ഉടൻ തന്നെ പ്രദേശവാസികൾ രക്ഷിച്ച് കരയിൽ എത്തിച്ചെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് ഇടയിൽ രേവതി മരിക്കുകയായിരുന്നു. ഭർത്താവുമായുണ്ടായ വാക്കുതർക്കമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വിദേശത്ത് ജോലി ചെയ്യുന്ന സൈജുവുമായി കഴിഞ്ഞ ആഗസ്റ്റ് 30ന് ആയിരുന്നു രേവതിയുടെ വിവാഹം നടന്നത്.

അതേസമയം ഭർത്താവിന്റെ മാതാപിതാക്കളുമായി യുവതിക്ക് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നതായി അയൽവാസികൾ പോലീസിന് വിവരം നൽകിയിട്ടുണ്ട്. ആത്മഹത്യയുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button