ദുബായ്: പ്രതികൂല സാഹചര്യത്തിലും മൂന്നാം നിര ടീമുമായി ശ്രീലങ്കയുടെ മുൻനിര ടീമിനെതിരെ ഇറങ്ങിയ ഇന്ത്യയുടെ ധീരതയെ പ്രശംസിച്ച് മുൻ പാകിസ്ഥാൻ താരം ഇൻസമാം ഉൾ ഹഖ്. കോവിഡ് സാഹചര്യത്തിൽ മുൻനിര താരങ്ങൾ പുറത്തിരിക്കാൻ നിർബന്ധിതരായപ്പോൾ മത്സരത്തിൽ നിന്ന് പിന്മാറാമായിരുന്നെങ്കിലും ഇന്ത്യ അതിന് മുതിർന്നില്ല എന്നത് പ്രശംസനീമാണെന്ന് ഇൻസമാം പറഞ്ഞു.
‘കോവിഡ് പ്രതിസന്ധി ഇന്ത്യയെ ഗുരുതരമായി ബാധിച്ചു. എട്ട് മുൻനിര കളിക്കാരെ അവർക്ക് പുറത്തിരുത്തേണ്ടി വന്നു. കളിയിൽ നിന്ന് പിന്മാറാനുള്ള ഓപ്ഷൻ അവർക്ക് ഉണ്ടായിരുന്നുവെങ്കിലും അവർ മുന്നോട്ട് പോയി രണ്ടാം ടി20 കളിക്കാൻ തീരുമാനിച്ചു. ടീം ഇന്ത്യ തോൽവിയെ ഭയപ്പെടുന്നില്ലെന്ന് ഇത് തെളിയിക്കുന്നു. തോൽക്കുമെന്ന് നിങ്ങൾ ഭയപ്പെടാത്തപ്പോൾ, വിജയം നിങ്ങളെ തേടിയെത്തും. സ്ക്വാഡിൽ അവശേഷിച്ച കളിക്കാരെ അവർ വിശ്വസിച്ചു’.
Read Also:- മെസി ബാഴ്സലോണയിൽ തിരിച്ചെത്തി: നീണ്ട കാലത്തേക്കുള്ള കരാറുമായി ലപോർട്ട
‘ടീം ഇന്ത്യ ഈ ദിവസങ്ങളിൽ വളരെ ശക്തമായ ക്രിക്കറ്റ് കളിക്കുന്നു. കാരണം മാനസികമായി അവർ കടുത്ത വെല്ലുവിളികളെ നേരിടാൻ തയ്യാറാണ്. അവർക്ക് രണ്ടാം ടി20 നഷ്ടമായി. സ്കോർ ബോർഡിൽ 132 റൺസ് മാത്രമേ നേടാനായുള്ളൂവെങ്കിലും അവസാന ബോളുകൾ വരെയും അവർ ശ്രീലങ്കയെ പിടിച്ചു നിർത്തി. ടീം ഇന്ത്യയുടെ പ്രശംസനീയമായ ശ്രമമായിരുന്നു അത്’ ഇൻസമാം പറഞ്ഞു.
Post Your Comments