ക്വലാലംബൂര്‍: രാജ്യദ്രോഹക്കുറ്റാരോപിതനായ മലേഷ്യന്‍ പ്രധാനമന്ത്രി മുഹ്യുദ്ദീന്‍ യാസീണ് രാജി വയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിലെ സര്‍ക്കാരിനെ വിമർശിച്ചു മലേഷ്യന്‍ രാജാവ് പരസ്യമായി രംഗത്ത് വന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് അന്‍വര്‍ ഇബ്രാഹിം ഉൾപ്പെടെയുള്ളവർ രംഗത്ത് വന്നത്.
read also: ഇന്ധന വില വര്‍ധനവ്: കേന്ദ്രസർക്കാരിനോടും ജിഎസ് ടി കൗൺസിലിനോടും വിശദീകരണം തേടി ഹൈക്കോടതി
കോവിഡിെന്റ പേരില്‍ പ്രധാനമന്ത്രി പാര്‍ലമെന്‍റിനെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് രാജാവിെന്റ വിമര്‍ശനം. സഖ്യകക്ഷി പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്നു തെരഞ്ഞെടുപ്പു പോലും നടത്താതെയാണ് കഴിഞ്ഞ വര്ഷം മുഹ്യുദ്ദീന്‍ യാസീന്‍ അധികാരം പിടിച്ചെടുത്തത്.
Post Your Comments