Latest NewsKeralaIndiaNews

‘ഒരു രാജി സമ്മർദ്ദവുമില്ല, പുതിയ ആളുകള്‍ക്ക് വേണ്ടി വഴിമാറിക്കൊടുത്തതാണ്: ബി എസ് യെദിയൂരപ്പ

ബെം​ഗളൂരു: കര്‍ണാക മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും യെദിയൂരപ്പ രാജിവച്ചതിനു പിറകെ പല അഭ്യൂഹങ്ങളും പുറത്തു വന്നിരുന്നു. അതിനെയെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് അദ്ദേഹം തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. ദില്ലിയില്‍ നിന്ന് ആരെങ്കിലും സമ്മര്‍ദം ചെലുത്തിയിട്ടില്ല താന്‍ മുഖ്യമന്ത്രിപദം രാജിവച്ചതെന്ന് ബി എസ് യെദിയൂരപ്പ പറഞ്ഞു. വളരെ നാളായി രാജിയെക്കുറിച്ച്‌ ആലോചിക്കുകയാണ്. പുതിയ ആളുകള്‍ക്ക് അവസരം നല്‍കാന്‍ സ്വയം വഴിമാറിയതാണെന്നും ബി എസ് യെദിയൂരപ്പ കേരളത്തിലെ പ്രമുഖ മാധ്യമത്തോട് പറഞ്ഞു.

Also Read:രാജ്യത്ത് കോവിഡ് പ്രതിരോധശേഷി കൈവരിച്ചവർ ഏറ്റവും കുറവ് കേരളത്തിൽ : ഐ സി എം ആർ സെറോ സർവേ റിപ്പോർട്ട് പുറത്ത്

കര്‍ണാടകത്തില്‍ ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കുക മാത്രമാണ് അടുത്ത ലക്ഷ്യം. ഇതിനായി പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകും . അടുത്തമാസം സംസ്ഥാന വ്യാപക പര്യടനം നടത്തുമെന്നും യെദിയൂരപ്പ കൂട്ടിച്ചേർത്തു.

യെദിയൂരപ്പയെ നേതൃസ്ഥാനത്ത് നിന്നും മാറ്റാന്‍ ബി ജെ പി കേന്ദ്ര നേതൃത്വം ആലോചിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയായിരുന്നു രാജി. അതുകൊണ്ട് തന്നെയാണ് വിഷയത്തെ കൂടുതൽ ഗൗരവമായിക്കണ്ട് ഒരു തുറന്നു പറച്ചിലിന് യെദിയൂരപ്പ തയ്യാറായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button