കാസർകോട്: നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ പണം നൽകിയെന്ന കേസുമായി ബന്ധപ്പെട്ട് യുവമോർച്ചാ മുൻ നേതാവ് സുനിൽ നായ്ക്കിന് നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് സുനിൽ നായ്ക്കിന് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചത്.
Read Also: വ്യാജ അഭിഭാഷക സെസി സേവ്യറെ സംരക്ഷിക്കുന്നത് ഉന്നതര്‍ , മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍
ശനിയാഴ്ച രാവിലെ കാസർകോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിലെ നിർദ്ദേശം. കഴിഞ്ഞ ചൊവ്വാഴ്ച ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും സുനിൽ നായ്ക്ക് ചോദ്യം ചെയ്യലിന് എത്തിയിരുന്നില്ല. പകരം ശനിയാഴ്ച്ച ഹാജരാകാമെന്നായിരുന്നു സുനിൽ നായ്ക്ക് അറിയിച്ചിരുന്നത്. രാവിലെ 11 ന് ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തുമെന്നാണ് സുനിൽ അറിയിച്ചിരിക്കുന്നത്.
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് നിന്ന് മത്സരിക്കാൻ സമർപ്പിച്ച നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ പണം കെ സുരേന്ദ്രൻ പണം നൽകിയെന്ന കെ സുന്ദരയുടെ ആരോപണത്തെ തുടർന്നാണ് കേസെടുത്തത്. മത്സരത്തിൽ നിന്നും പിന്മാറുന്നതിനായി ബിജെപി നേതാക്കൾ ഭീഷണിപ്പെടുത്തിയെന്നും കെ സുന്ദര ആരോപിച്ചിരുന്നു.
Post Your Comments