ന്യൂഡല്‍ഹി : കേന്ദ്ര സർക്കാർ പ്രതിപക്ഷത്തെ ജോലി ചെയ്യാൻ സമ്മതിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം നടത്താന്‍ കോണ്‍ഗ്രസ് അനുവദിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ട്വിറ്ററിലൂടെയായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.
‘പാര്‍ലമെന്റ് അംഗങ്ങള്‍ ജനങ്ങളുടെ ശബ്ദമാകുന്നതും ദേശീയ പ്രാധാന്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതുമാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനം. കേന്ദ്ര ഗവണ്‍മെന്റ് പ്രതിപക്ഷത്തെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. പാര്‍ലമെന്റിന്റെ കൂടുതല്‍ സമയം കളയരുത്, നമുക്ക് വിലക്കയറ്റത്തേക്കുറിച്ചും കര്‍ഷകരേക്കുറിച്ചും പെഗാസസിനേക്കുറിച്ചും ചര്‍ച്ച ചെയ്യാം’ – അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ഇന്നലേയും പാര്‍ലമെന്റ് നടപടികള്‍ തടസപ്പെട്ടിരുന്നു. ലോക്സഭയില്‍ പ്രതിപക്ഷം രേഖകള്‍ കീറിയെറിഞ്ഞ് പ്രതിഷേധിച്ചു. പെഗാസസ് വിഷയം ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ സംയുക്ത അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെയാണ് ലോക്സഭയിലും രാജ്യസഭയിലും പ്രതിഷേധം ശക്തമായത്.
हमारे लोकतंत्र की बुनियाद है कि सांसद जनता की आवाज़ बनकर राष्ट्रीय महत्व के मुद्दों पर चर्चा करें।
मोदी सरकार विपक्ष को ये काम नहीं करने दे रही।
संसद का और समय व्यर्थ मत करो- करने दो महंगाई, किसान और #Pegasus की बात!
— Rahul Gandhi (@RahulGandhi) July 29, 2021
Post Your Comments