ഓസ്ലോ: കായിക ഇനങ്ങളിൽ മാന്യമായ വസ്ത്രം ധരിച്ച് മാത്രമേ പങ്കെടുക്കുകയുള്ളൂ എന്ന നിലപാടിലാണ് ചില താരങ്ങൾ. മേനിപ്രദർശനത്തിനെതിരെ രംഗത്ത് വന്ന ഇവർക്കെതിരെ അസോസിയേഷൻ നടപടി സ്വീകരിക്കുകയും ചെയ്തു. ബിക്കിനി ബോട്ടം ധരിക്കാത്തതിന്റെ പേരില്‍ നോര്‍വേ വനിതാ ബീച്ച് ഹാന്‍ഡ് ബോള്‍ ടീമിന് പിഴയിട്ട അധികൃതരുടെ നടപടി ഏറെ വിവാദമായിരുന്നു. ‘അനുചിത വസ്ത്രധാരണത്തിന്റെ’ പേരില്‍ 1500 യൂറോയാണ് നോര്‍വീജിയന്‍ ടീമിന് അസോസിയേഷന്‍ പിഴയായി ഇട്ടത്. സംഭവം വിവാദമായതോടെ പിഴ താൻ അടച്ചോളാമെന്ന് വ്യക്തമാക്കി യുഎസ് പോപ് ഗായിക പിങ്ക് രംഗത്ത് വന്നു.
ബള്‍ഗേറിയയില്‍ നടന്ന യൂറോപ്യന്‍ ഹാന്‍ഡ് ബോള്‍ ചാമ്ബ്യന്‍ഷിപ്പില്‍ സ്പെയിനിനെതിരെയുള്ള മത്സരത്തിലാണ് നോര്‍വീജിയന്‍ ടീം ബിക്കിനി ബോട്ടത്തിന് പകരം പുരുഷന്മാരെ പോലെ ഷോര്‍ട്സ് ധരിച്ച് മത്സരത്തിനിറങ്ങിയത്. ഇത് അസോസിയേഷനെ പ്രകോപിപ്പിച്ചു. വനിതാ ടീം ഷോര്‍ട്സ് ധരിക്കുന്നത് അത്ലറ്റ് യൂണിഫോം നിയമത്തിന് നിറക്കാതെത്തതാണെന്നാണ് അസോസിയേഷൻ ചൂണ്ടിക്കാണിക്കുന്നത്. ടീമിനെതിരെ പിഴ ഇട്ടതോടെ വൻ വിമർശനവും ഉയർന്നു.
Also Read:കടുത്ത പനി,സഭയിലെത്തില്ല: അവധിക്ക് അപേക്ഷ നൽകി വി ശിവൻകുട്ടി
‘യൂണിഫോമിലെ ലൈംഗികച്ചട്ടങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച നോര്‍വീജിയന്‍ വനിതാ ബീച്ച് ഹാന്‍ഡ് ബോള്‍ ടീമിനെയോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. വനിതകളേ, അഭിവാദ്യങ്ങള്‍. നിങ്ങളുടെ പിഴ അടക്കുന്നതില്‍ സന്തോഷം. നിങ്ങളുടെ പിഴ ഞാൻ അടച്ചോളവും. ഇതു തുടരൂ’ -എന്നാണ് പിങ്കിന്റെ ട്വീറ്റ്.
വനിതാ കായികതാരങ്ങളെ ലൈംഗികവത്കരിക്കുന്നത് നിര്‍ത്തണമെന്ന ആവശ്യമാണ് ഉയരുന്നത്. മത്സരം ഏതാണെങ്കിലും എന്ത് ധരിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീകള്‍ക്ക് ഉണ്ടാവണം. ഇത് ലോകത്തിന് കാണിച്ചുകൊടുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്നും ടീം അംഗമായ ഫഷർ വ്യക്തമാക്കുന്നു.
Post Your Comments