ന്യൂഡൽഹി: ചൈനയിലെ ഹാങ്ചോയിൽ നടന്ന ഏഷ്യൻ പാരാ ഗെയിംസിൽ മികച്ച നേട്ടവുമായി ഇന്ത്യ. ഏഷ്യൻ പാരാ ഗെയിംസിന്റെ നാലാം ദിവസും ഫൈനൽ ദിനവുമാണ് ഇന്ന്. ഇതുവരെ ഇന്ത്യ 111 മെഡലുകളാണ് നേടിയത്. 29 സ്വർണ്ണ മെഡലുകളും 31 വെള്ളി മെഡലുകളും 51 വെങ്കല മെഡലുകളും ഇന്ത്യ സ്വന്തമാക്കി.
ഇന്ന് 12 മെഡലുകളാണ് ഇന്ത്യ കരസ്ഥമാക്കിയത്. ഇതിൽ നാല് സ്വർണ്ണ മെഡലുകളും രണ്ട് വെള്ളി മെഡലുകളും 6 വെങ്കല മെഡലുകളുമുണ്ട്. പുരുഷന്മാരുടെ 400 മീറ്റർ T47 ഫൈനലിൽ ദിലീപ് മഹാദു ഗാവിറ്റ് സ്വർണ്ണം നേടി. ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യ ആദ്യമായാണ് 100 മെഡൽ കടക്കുന്നത്.
Post Your Comments