KeralaLatest NewsNews

കടുത്ത പനി,സഭയിലെത്തില്ല: അവധിക്ക് അപേക്ഷ നൽകി വി ശിവൻകുട്ടി

വിചാരണ നേരിടണമെന്നാണ് കോടതി പറഞ്ഞതെന്നും കുറ്റക്കാരനെന്ന് പറഞ്ഞിട്ടില്ലെന്നുമാണ് ഭരണപക്ഷം ചൂണ്ടിക്കാട്ടുന്നത്

തിരുവനന്തപുരം : നിയമസഭ കൈയാങ്കളിക്കേസിൽ പ്രതിസ്ഥാനത്തുള്ള വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇന്ന് സഭയിലെത്തില്ല. കടുത്ത പനി മൂലം ശിവൻകുട്ടി സ്പീക്കർ എം ബി രാജേഷിന് അവധി അപേക്ഷ നൽകിയിരിക്കുകയാണ്.

അതേസമയം, മന്ത്രി രാജിവയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷം ഇന്ന് അടിയന്തര പ്രമേയമായി ഉന്നയിക്കുന്നുണ്ട്. എന്നാൽ, ശിവൻകുട്ടിക്കായി മുഖ്യമന്ത്രി പിണറായി വിജയനാണ് മറുപടി പറയുന്നത്. രാജി വയ്‌ക്കേണ്ടതില്ലെന്നാണ് സിപിഎമ്മിന്റെ തീരുമാനം. വിചാരണ നേരിടണമെന്നാണ് കോടതി പറഞ്ഞതെന്നും കുറ്റക്കാരനെന്ന് പറഞ്ഞിട്ടില്ലെന്നുമാണ് ഭരണപക്ഷം ചൂണ്ടിക്കാട്ടുന്നത്.

Read Also  :  അഫ്ഗാനില്‍ ഹാസ്യതാരത്തെ കൊന്നതിൽ പങ്കില്ലെന്ന് താലിബാന്‍: രാജ്യം പട്ടിണിയില്‍, കുടുംബങ്ങൾ സർക്കാർ ക്യാമ്പുകളിൽ

നിയമസഭ കയ്യാങ്കളിക്കേസിൽ സിപിഎം അംഗങ്ങളായ ഇന്നത്തെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മുന്‍ മന്ത്രിമാരായ ഇ പി ജയരാജന്‍, കെ ടി ജലീല്‍, മുന്‍ എം എല്‍ എമാരായ സി കെ സദാശിവന്‍, കെ കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി പി ഐ അംഗം കെ അജിത്ത് തുടങ്ങിയവര്‍ വിചാരണ നേരിടണമെന്നാണ് സുപ്രിംകോടതി ഇന്നലെ വ്യക്തമാക്കിയത്. നിയമസഭയിലെ അക്രമങ്ങളില്‍ ജനപ്രതിനിധികള്‍ക്ക് നിയമപരിരക്ഷ നല്‍കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കേസ് പിൻവലിക്കാനുള്ള സർക്കാരിന്‍റെ ആവശ്യം തള്ളിയത്. സഭയില്‍ നടന്നത് പ്രതിഷേധമാണ് എന്ന സര്‍ക്കാര്‍ വാദം നിരാകരിച്ചു കൊണ്ടായിരുന്നു കോടതിവിധി. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, എംആർ ഷാ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബഞ്ചിന്റേതാണ് സുപ്രധാന വിധി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button