കൊച്ചി : കേരളത്തിലെ ലോക്ക് ഡൗണിനെതിരെ സംസ്ഥാനമൊട്ടാകെ വിമർശനങ്ങൾ ഉയരുകയാണ്. ലോക്ക് ഡൗണെന്ന പേരിൽ ജനങ്ങളെയെല്ലാം വീട്ടിൽ ഇരുത്തിയിട്ടും രാജ്യത്തെ കോവിഡ് കേസുകളുടെ പകുതിയും കേരളത്തിലാണ്. ലോക്ക് ഡൗണിന് എതിരെ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു. ഇനിയും ലോക്ഡൗൺ തുടർന്നാൽ ഒരുപാട് അത്മഹത്യകൾക്ക് കേരളം സാക്ഷി ആവുമെന്ന് ഒമർ ലുലു പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഒമർ പ്രതികരണവുമായി എത്തിയത്.
‘മാസാമാസം കൃത്യസമയത്ത് ശമ്പളം കിട്ടുന്നവർക്ക് ചിലപ്പോൾ കച്ചവടക്കാരന്റെയും സാധാരണക്കാരന്റെയും വയറ്റിലേ തീ മനസ്സിലാവില്ല. ലോക്ഡൗൺ അവസാനിപ്പിക്കുക കോവിഡിന് ഒപ്പം ജീവിച്ച് പഠിക്കുക’, ഒമർ പോസ്റ്റിൽ കുറിച്ചു.
‘മെട്രോ സിറ്റിയായ ബാഗ്ളൂർ, മുബൈയിൽ ഒക്കെ പാർട്ടി പബ് വരേ ഓപ്പൺ ചെയ്തു.കേരളത്തിൽ മാസ ശമ്പളം വാങ്ങുന്ന പോലീസ് ചേട്ടൻമാർ ഓരോ കാരണം പറഞ്ഞ് ഫൈൻ അടിച്ച് കൊടുക്കുന്ന വ്യാപാരികളുടെ അവസ്ഥ മനസ്സിലാക്കുക, മാസശമ്പളം വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് വട്ടി പലിശയ്‌ക്ക് വരെ പണം എടുത്ത് ബിസിനസ്സ് ചെയ്‌ത് ജീവിക്കുന്നവരുടെ ബുദ്ധിമുട്ട് മനസ്സിലാവാൻ വഴിയില്ല’, ഒമർ കൂട്ടിച്ചേർത്തു.
ഫേസ്‍ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം :
മാസാമാസം കൃത്യസമയത്ത് ശമ്പളം കിട്ടുന്നവർക്ക് ചിലപ്പോൾ കച്ചവടക്കാരന്റെയും സാധാരണക്കാരന്റെയും വയറ്റിലേ തീ മനസ്സിലാവില്ല.
ലോക്ഡൗൺ അവസാനിപ്പിക്കുക കോവിഡിന് ഒപ്പം ജീവിച്ച് പഠിക്കുക.
മെട്രോ സിറ്റിയായ ബാഗ്ളൂർ മുബൈയിൽ ഒക്കെ പാർട്ടി പബ് വരേ ഓപ്പൺ ചെയ്തു.കേരളത്തിൽ മാസ ശമ്പളം വാങ്ങുന്ന പോലീസ് ചേട്ടൻമാർ ഓരോ കാരണം പറഞ്ഞ് ഫൈൻ അടിച്ച് കൊടുക്കുന്ന വ്യാപാരികളുടെ അവസ്ഥ മനസ്സിലാക്കുക, മാസശമ്പളം വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് വട്ടി പലിശയ്‌ക്കു വരെ പണം എടുത്ത് ബിസിനസ്സ് ചെയ്‌ത് ജീവിക്കുന്നവരുടെ ബുദ്ധിമുട്ട് മനസ്സിലാവാൻ വഴിയില്ല.ദയവ് ചെയ്‌ത് ഈ ലോക്ഡൗൺ അവസാനിപ്പിക്കുക, കോവിഡിന് ഒപ്പം ജീവിച്ച് പടിക്കുക എത്ര കാലം ഈ ലോക്ഡൗൺ തുടരാൻ പറ്റും, ഇനിയും ലോക്ഡൗൺ തുടർന്നാൽ ഒരുപാട് അത്മഹത്യകൾക്ക് കേരളം സാക്ഷി ആവും.
3 ദിവസം മുൻപ് Bangalore പോയപ്പോൾ എടുത്ത ഫോട്ടോസും വീഡിയോയും
https://youtu.be/ZDgAmgxPlQo
Post Your Comments