KeralaNattuvarthaLatest NewsNews

എന്റേത് പാർട്ടി കുടുംബമാണ്, പ്രതിസന്ധി ഘട്ടത്തിൽ പാർട്ടി സഹായിച്ചില്ല: ഒടുവിൽ സത്യം ജയിച്ചുവെന്ന് ബീന സതീഷ്

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിയിലെ കോടതിവിധിയിൽ സന്തോഷം പങ്കിടുകയാണ് ബീന സതീഷ്. എത്ര മൂടിവച്ചാലും ഒരുനാൾ സത്യം പുറത്തു വരുമെന്നാണ് ബീന സതീഷ്‌ പങ്കുവയ്ക്കുന്നത്. സർക്കാർ തീരുമാനത്തിന് എതിരായ നിലപാടാണ് കോടതിയിൽ തീരുമാനിച്ചതെന്നായിരുന്നു തനിക്കെതിരെയുള്ള ആരോപണം. സത്യവും വസ്തുതയുമാണ് ചൂണ്ടിക്കാട്ടിയത്. കേസ് പിൻ വലിക്കാനാവില്ലെന്ന നിലപാടിന്റെ പേരിൽ ഇടതു സർക്കാർ വേട്ടയാടിയെന്നും ബീന സതീഷ് പറയുന്നു.

Also Read:പെന്‍ഷന്‍: പുതിയ സ്‌കീം ഒരു മാസത്തിനുള്ളിൽ തയ്യാറാക്കുമെന്ന് കെഎസ്ആർടിസി സുപ്രീംകോടതിയില്‍

നിയമസഭാ കയ്യാങ്കളിക്കേസിൽ ഉറച്ച നിലപാട് സ്വീകരിച്ചതിന്റെ പേരിൽ പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ട മുൻ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻസാണ് ബീന സതീഷ്. ഉറ്റവരെല്ലാം ഒറ്റപ്പെടുത്തിയതോടെ കടുത്ത മാനസിക സംഘർഷത്തിലായ താൻ ചികിത്സ തേടിയിരുന്നുവെന്നും ഇപ്പോൾ തന്റെ നിലപാട് ശരിയാണെന്ന് രാജ്യത്തെ പരമോന്നത നീതിപീഠം ചൂണ്ടിക്കാണിക്കുമ്പോൾ അങ്ങേയറ്റത്തെ അഭിമാനമുണ്ടെന്നും ബീന സതീഷ് പറയുന്നു.

‘ഏതു സർക്കാർ ആയാലും എടുക്കുന്ന നിലപാട് തെറ്റാണെങ്കിൽ അത്‌ തുറന്നു പറയാൻ സർക്കാർ അഭിഭാഷകർക്ക് കഴിയണം. അതു മാത്രമാണ് ഞാൻ ചെയ്തത്. സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂലികളായ ചില സഹപ്രവർത്തകരിൽ നിന്നും കടുത്ത എതിർപ്പുകളും ഒറ്റപ്പെടുത്തലുകളുമാണ് അന്ന് നേരിട്ടത്. എന്റേത് പാർട്ടി കുടുംബമാണ്. പക്ഷെ പ്രതിസന്ധി ഘട്ടത്തിൽ പാർട്ടി സഹായിച്ചില്ല’, ബീന സതീഷ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button