തിരുവനന്തപുരം: തലസ്ഥാനത്തെ എ ബി വി പി പ്രതിഷേധത്തിനെതിരെ പോലീസ് ആക്രമണം. വി.ശിവന്‍കുട്ടിയെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധമാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. സെക്രട്ടേറിയറ്റിനു മുന്നില്‍ എബിവിപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിന് നേരെയാണ് പോലീസിന്റെ നരനായാട്ട്.
Also Read:ശക്തമായ ഭൂചലനം, റിക്ടര്‍ സ്കെയിലില്‍ 8.2 തീവ്രത രേഖപ്പെടുത്തി : സുനാമി മുന്നറിയിപ്പ്
സമാധാനപരമായ പ്രതിഷേധത്തിനെതിരെയാണ് പോലീസ് സംഘര്‍ഷം തുടങ്ങിവച്ചത്. തുടര്‍ന്ന് പോലീസുമായി ഉന്തും തള്ളമുണ്ടായി. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയുടെ രാജിയാവശ്യപ്പെട്ട് കൂടുതല്‍ സംഘടനകള്‍ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ചുകള്‍ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. തലസ്ഥാനം കൂടുതൽ പ്രക്ഷോഭങ്ങളിലേക്ക് നീങ്ങുകയാണ്.
Post Your Comments