KeralaLatest News

ശബരിമലയിലെ വിളക്കുകളും കിണ്ടിയും വിറ്റിട്ടുള്ള പണം ദേവസ്വം ബോര്‍ഡിന് ചെലവിന്​ വേണ്ട- ദേവസ്വം മ​ന്ത്രി

ആചാരാനുഷ്ഠാനങ്ങളെ മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. പക്ഷേ, അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നതരത്തിലുള്ള ആചാരങ്ങള്‍ തടയും.

തിരുവനന്തപുരം: ശബരിമല വികസനത്തിനുള്ള മാസ്​റ്റര്‍ പ്ലാന്‍ ഉടന്‍ നടപ്പാക്കുമെന്ന്​ ദേവസ്വം മന്ത്രി കെ. രാധാകൃഷ്​ണന്‍. ധനാഭ്യര്‍ഥന ചര്‍ച്ചക്ക്​ മറുപടി പറയുകയായിരുന്നു മന്ത്രി. ഇതിനായുള്ള ഹൈപവര്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം സജീവ‌മാക്കും. വനം വകുപ്പുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ നീക്കാനുള്ള നടപടിയായി. ശബരിമലയുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിലെ ഇടത്താവളങ്ങളുടെ നിര്‍മാണവും അറ്റകുറ്റപ്പണികളും പൂര്‍ത്തിയായിവ‌രുന്നു. ആചാരാനുഷ്ഠാനങ്ങളെ മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല.

പക്ഷേ, അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നതരത്തിലുള്ള ആചാരങ്ങള്‍ തടയും. ശബരിമലയിലെ വിളക്കുകളും കിണ്ടിയും വിറ്റിട്ടുള്ള പണം ദേവസ്വം ബോര്‍ഡിന് ചെലവിന്​ വേണ്ടെന്നും മന്ത്രി പറഞ്ഞു. അത്തരം സാമഗ്രികള്‍ സംരക്ഷിക്കാനുള്ള നടപടിയുണ്ടാകും. ശബരിമല വികസനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അനുവദിച്ച 150 കോടി രൂപയില്‍ 118 കോടി ഫലപ്രദമായി വിനിയോഗിച്ചിട്ടുണ്ട്.

ഗുരുവായൂരിനെ ടെമ്പിള്‍ സിറ്റിയാക്കും. മലബാര്‍ ദേവസ്വം ബില്‍ ഉടന്‍ നടപ്പാക്കും. തമിഴ്നാട് ഉള്‍പ്പെ​െട സംസ്ഥാനങ്ങളില്‍ സ്​ത്രീകള്‍ പൂജാരിമാരാകുന്നുണ്ട്. ഇവിടെ അത്​ നടപ്പാക്കുന്നത്​ സംബന്ധിച്ച്‌​ തീരുമാനമായിട്ടില്ല. സര്‍ക്കാറിന് ഇപ്പോള്‍ അനാവശ്യ വിവാദങ്ങളിലേക്ക് പോകാന്‍ താല്‍പര്യമില്ലെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button