ബംഗളൂരു: അധികാരത്തിലെത്തിയതിനു തൊട്ടുപിന്നാലെ ജനങ്ങൾക്ക് വമ്പൻ ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനങ്ങളും ആയി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ തുടക്കം. കര്‍ഷകരുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പ് പദ്ധതി, മുതിര്‍ന്ന പൗരന്മാരുടെയും വിധവകളുടെയും ഭിന്നശേഷിക്കാരുടെയും പെന്ഷന് തുകയിലുള്ള വര്‍ധനവ് എന്നിവ ആണ് പുതിയ പ്രഖ്യാപനങ്ങള്‍.
വിധവാപെന്ഷന് 600 ല്‍ നിന്ന് 800 ആക്കി. ഭിന്നശേഷിക്കാരുടെ പെന്‍ഷനിലും സമാനമായ വര്‍ധനവ് വരുത്തും. 90 കോടിരൂപയോളം ചെലവുവരുന്ന ഈ പദ്ധതികളിലൂടെ 3,66,000 പേര്‍ക്ക് പ്രയോജനം കിട്ടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments