ബംഗളൂരു: പരാജയത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു എന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. പരാജയത്തിൽ മറ്റാർക്കും ഉത്തരവാദിത്തമില്ല. പല കാരണങ്ങൾ ഉള്ളതിനാൽ ഈ പരാജയത്തെക്കുറിച്ച് സമഗ്രമായ ഒരു വിശകലം നടത്തേണ്ടതുണ്ടെന്നും ബൊമ്മെ പറഞ്ഞു.
‘തെരഞ്ഞെടുപ്പ് ഫലം അവസാന ഘട്ടങ്ങളിലാണ്. അങ്ങേയറ്റം ആദരവോടെയാണ് ഞാൻ ജനങ്ങളുടെ വിധിയെ സ്വീകരിക്കുന്നത്. ബിജെപിയുടെ തോൽവിയുടെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു, മറ്റാർക്കും ഇതിൽ ഉത്തരവാദിത്തമില്ല. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്ന നിലയിൽ ഞാൻ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ഇതിന് വിവിധ കാരണങ്ങളുള്ളതിനാൽ ഈ തോൽവിയെക്കുറിച്ച് സമഗ്രമായ വിശകലനം നടത്തേണ്ടതുണ്ട്’- ബൊമ്മെ പറഞ്ഞു.
Post Your Comments