കൊച്ചി: ലോക്ക്‌ഡൗൺ ലംഘനം ചോദ്യം ചെയ്‌ത യുവാവിനെ രമ്യ ഹരിദാസ് എംപിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ മർദിച്ച സംഭവത്തിൽ സോഷ്യൽ മീഡിയകളിൽ വൻ വിമർശനമാണുയർന്നത്. ഈ ഒരു സംഭവം കൂടി വിവാദമായതോടെ രമ്യയെ പരിഹസിച്ചും വിമർശിച്ചും നിരവധി ആളുകൾ രംഗത്ത് വന്നിരിക്കുകയാണ്. രാഷ്ട്രീയത്തിലെത്തിയപ്പോൾ പ്രഹസനങ്ങളുടെ റാണി ആയി രമ്യ മാറിയെന്ന് പറയുകയാണ് ആക്ടിവിസ്റ്റ് ജസ്ല മാടശേരി. ഫേസ്‌ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു ജസ്ലയുടെ വിമർശനം.
തനിക്കെതിരെ ആരോപണങ്ങൾ ഉയരുമ്പോഴും വിവാദങ്ങൾ ഉണ്ടാകുമ്പോഴും ഇരവാദം ഉയർത്തുക എന്നതാണ് രമ്യയുടെ രീതിയെന്ന് ജസ്ല പറയുന്നു. വിവാദവിഷയങ്ങളിലൂടെ ഇപ്പോഴും മാധ്യമങ്ങളുടെ ശ്രദ്ധ കിട്ടാൻ രമ്യ ഹരിദാസ് ശ്രമിക്കുന്നുവെന്ന് ജസ്ല ആരോപിക്കുന്നു. സാധാരണക്കാരോട് മോശമായി പെരുമാറുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും ഇത് കോൺഗ്രസ് വ്യക്തികൾ മാത്രം ചെയ്യുന്ന കാര്യമല്ലെന്നും ഒരുപാട് സി പി എമ്മിന്റെ നേതാക്കളും ഇതുപോലെ കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നുണ്ടെന്നും ജസ്ല ആരോപിക്കുന്നു.
അതേസമയം, കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ എംപിയേയും സംഘത്തെയും ചോദ്യം ചെയ്തപ്പോൾ അവർ തന്നെ മർദിച്ചുവെന്നാണ് യുവാവിന്റെ പരാതി. സംഭവത്തിൽ വിടി ബൽറാം ഉൾപ്പടെയുള്ള ആറ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. താനും സുഹൃത്തും എംപിയെ തൊട്ടിട്ട് പോലുമില്ലെന്നും,അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നതെന്ന് മനസിലാവുന്നില്ലെന്നും യുവാവ് കൂട്ടിച്ചേർത്തു.
Post Your Comments