Latest NewsKeralaNattuvarthaNewsIndia

ഇന്ധന വില വര്‍ധനവ്: കേന്ദ്രസർക്കാരിനോടും ജിഎസ് ടി കൗൺസിലിനോടും വിശദീകരണം തേടി ഹൈക്കോടതി

മൂന്നാഴ്ചയ്ക്കുള്ളിൽ രേഖമൂലം വിശദീകരണം നൽകാനാണ് കോടതി നിർദേശം

കൊച്ചി: രാജ്യത്ത് അടിക്കടിയുണ്ടാകുന്ന ഇന്ധന വില വർദ്ധനവിൽ ഇടപെട്ട് കേരളാ ഹൈക്കോടതി. കേന്ദ്ര സർക്കാറിനോടും, ജിഎസ് ടി കൗൺസിലിനോടും ഹൈക്കോടതി വിശദീകരണം തേടി. കേരള കാതലിക് ഫെഡറേഷൻ നൽകിയ ഹർജിയിലാണ് നടപടി. മൂന്നാഴ്ചയ്ക്കുള്ളിൽ രേഖമൂലം വിശദീകരണം നൽകാനാണ് കോടതി നിർദേശം നൽകിയത്. രാജ്യത്തെ പെട്രോളിയം ഉത്പന്നങ്ങളുടെ വില വർധനവ് നിയന്ത്രിക്കാൻ കോടതി ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അടങ്ങിയ ബഞ്ച് നടപടി സ്വീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button