KeralaLatest NewsNews

കേരളത്തിൽ മുടങ്ങിയ വാക്സിനേഷന്‍ ഇന്ന് പുനരാരംഭിക്കും

നിലവില്‍ ഒരു കോടി 90 ലക്ഷം പേര്‍ക്കാണ് സംസ്ഥാനത്ത് വാക്സിന്‍ നല്‍കിയത്.

തിരുവനന്തപുരം: സംസ്ഥാനത്ത് മുടങ്ങിയ വാക്സിനേഷന്‍ ഇന്ന് പുനരാരംഭിക്കും. കേരളത്തിൽ ഇന്നലെ ഒമ്പത് ലക്ഷം ഡോസ് വാക്സിനാണ് എത്തിയത്. വാക്സിനേഷന്‍ പൂര്‍ണരീതിയിലാകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുകയാണ്.

കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ മൂന്ന് ദിവസത്തെ വാക്സിന്‍ പ്രതിസന്ധിക്ക് താത്കാലിക പരിഹാരം ആണ്. ഇന്നലെ 8,97,870 ഡോസ് കൊവിഷീല്‍ഡും 74,720 ഡോസ് കൊവാക്സിനുമാണ് എത്തിയത്. റീജിണല്‍ കേന്ദ്രങ്ങളിലെത്തിയ വാക്സിന്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളിലെത്തിക്കാനുള്ള നടപടി ഇന്നലെ തന്നെ സ്വീകരിച്ചു. തിരുവനന്തപുരത്ത് ഇന്ന് കൊവാക്സിനാകും വിതരണം ചെയ്യുക.

Read Also: അടുത്ത കേരള മുഖ്യമന്ത്രി മുഹമ്മദ് റിയാസ്, അതിനുള്ള നീക്കങ്ങളാണ് മുഖ്യമന്ത്രി നടത്തി കൊണ്ടിരിക്കുന്നത്: കെ സുരേന്ദ്രന്‍

നിലവില്‍ ഒരു കോടി 90 ലക്ഷം പേര്‍ക്കാണ് സംസ്ഥാനത്ത് വാക്സിന്‍ നല്‍കിയത്. അതേസമയം രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിദിന കേസ് 20,000ന് മുകളിലെത്തി. മലപ്പുറത്തും തൃശൂരും സ്ഥിതി ഗുരുതരമാണ്. ചികിത്സയിലുള്ളവരുടെ എണ്ണം ഒന്നര ലക്ഷത്തിനടുത്തെത്തിയതും ആശങ്ക വര്‍ധിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button