ബീജിംഗ്: ലോകത്ത് ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ട ചൈന കോവിഡിനെ പ്രതിരോധിച്ചുവെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇപ്പോൾ ചൈനയില്‍ ഒരിടവേളയ്ക്ക് ശേഷം അതിതീവ്ര വ്യാപന ശേഷിയുള്ള ഡെല്‍റ്റ വൈറസ് വകദേദം നൂറുകണക്കിന് പേര്‍ക്ക് സ്ഥിരീകരിച്ചു എന്നാണ് റിപ്പോര്‍ട്ട്. രണ്ട് ഡോസ് വാക്സിന്‍ എടുത്തവരിൽ വൈറസ് ബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിൽ ആശങ്ക വർധിക്കുകയാണ്.
കിഴക്കന്‍ നഗരമായ നാന്‍ജിംഗിലെ വിമാനത്താവളത്തിലാണ് ആദ്യമായി ഡെല്‍റ്റവ്യാപനം റിപ്പോര്‍ട്ടുചെയ്തത്. തുടർന്ന് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയിരിക്കുകയാണ് ഭരണകൂടം. ഈ നിയന്ത്രണം കോവിഡ് പ്രതിസന്ധിയിൽ നിന്നും കരകയറുന്ന ചൈനയ്ക്ക് സാമ്ബത്തിക രംഗത്തുള്‍പ്പെടെ തിരിച്ചടിയാകുമോ എന്നും സൂചന.
സിനോഫാം ഡെല്‍റ്റ വൈറസിനെ ചെറുക്കുമെന്നാണ് ചൈന അവകാശപ്പെട്ടിരുന്നത്. എന്നാൽ ഡെല്‍റ്റ വ്യാപനം രൂക്ഷമായതോടെ ചൈനയുടെ കൊവിഡ് വാക്സിന്റെ ഫലപ്രാപ്തിയെക്കുറിച്ചും ആശങ്കകള്‍ ഉയരുന്നുണ്ട്.
Post Your Comments