തിരുവനന്തപുരം: കേരളത്തിലെ ടൂറിസം ഇന്‍ഡസ്ട്രി തകര്‍ന്നടിയുകയാണെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. സര്‍ക്കാരിന്റെ അശാസ്ത്രീയമായ കോവിഡ് നിയന്ത്രണങ്ങളും പാളിയ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമാണ് ഇതിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്ദീപ് വാര്യരുടെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പതിനഞ്ച് ലക്ഷം പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കുന്ന, കേരളത്തിന്റെ ജിഡിപിയില്‍ 10% ത്തിലധികം സംഭാവന ചെയ്യുന്ന ടൂറിസം ഇന്‍ഡസ്ട്രി കേരള സര്‍ക്കാരിന്റെ അശാസ്ത്രീയമായ കോവിഡ് നിയന്ത്രണങ്ങളാലും പാളിയ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളാലും തകര്‍ന്നടിയുകയാണ്. പതിനായിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപം, കിട്ടിയ കാശിന് വിറ്റുതുലച്ച് നിക്ഷേപകര്‍ കേരളം വിടുകയാണ്. ടൂറിസം രംഗത്തെ കേരള ബ്രാന്‍ഡ് നശിച്ചുകൊണ്ടിരിക്കുന്നു.
ആഭ്യന്തര ടൂറിസ്റ്റുകള്‍ കേരളത്തെ ഉപേക്ഷിച്ച് മാലിദ്വീപിലേക്ക് പോവുന്നു. അയല്‍ സംസ്ഥാനമായ കര്‍ണാടക ടൂറിസം കേന്ദ്രങ്ങളിലെ പ്രവേശനം ഉദാരമാക്കിയിട്ടുണ്ട് .
കേരള സര്‍ക്കാര്‍ നിസ്സംഗത വെടിയണം. ഇല്ലെങ്കില്‍ ടൂറിസം രംഗത്ത് നിന്നും കൂട്ട ആത്മഹത്യകള്‍ കേള്‍ക്കാന്‍ അധികം സമയമെടുക്കില്ല. ബ്രാന്‍ഡ് കേരളം നശിക്കരുത്.
Post Your Comments