Latest NewsArticleKeralaNewsPrathikarana VedhiWriters' Corner

സേവ് ഗാസ, സേവ് പാലസ്തീൻ എന്നിവയ്ക്ക് ഡിമാന്റുള്ള കേരളത്തിൽ സേവ് അഫ്ഗാനിസ്ഥാന് മാത്രം മാർക്കറ്റില്ല: വിമർശനവുമായി അഞ്ജു

കമ്മ്യൂണിസ്റ്റ് ആശാന്റെ അതേ പാത പിന്തുടരുന്ന താലിബാനെ വിമർശിക്കാൻ കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭക്തർക്കും അവരുടെ അടിമകണ്ണുകൾക്കും എങ്ങനെ കഴിയാനാണ്?

അമേരിക്കൻ സൈന്യം പിന്മാറുന്ന സാഹചര്യത്തിൽ അഫ്‌ഗാനിസ്ഥാനിൽ താലിബാൻ അധികാരം കീഴടക്കാനുള്ള ശക്തമായ ശ്രമത്തിലാണ്. ജനപ്രിയ ഹാസ്യതാരത്തെ തോക്കുധാരികൾ ക്രൂരമായി കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ലോകത്തെ എല്ലാ വിഷയത്തിലും കയറി അഭിപ്രായം പറയുകയും ഹാഷ്ടാഗുമായി എത്തി ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്ന മലയാളി സാംസ്കാരിക നായകന്മാർ അഫ്ഗാൻ വിഷയത്തിൽ ഇത് വരെയും വാ തുറന്നിട്ടില്ല. സേവ് ഗാസ, സേവ് പാലസ്തീൻ എന്നിവയ്ക്ക് ഹൈ ഡിമാന്റ് ഉള്ള നാട്ടിൽ സേവ് അഫ്ഗാനിസ്ഥാന് മാത്രം മാർക്കറ്റ് ഇല്ലാത്തത് എന്തുകൊണ്ട് എന്ന് ചോദിക്കുകയാണ് എഴുത്തുകാരി അഞ്ജു പാർവതി.

മലയാളി സാംസ്കാരിക നായകന്മാരുടെ ഇരട്ടത്താപ്പ് ചൂണ്ടിക്കാണിക്കുന്ന അഞ്ജു പാർവതിയുടെ കുറിപ്പ് ഇങ്ങനെ..

സേവ് ഗാസയ്ക്ക് വർഷാവർഷം മാർക്കറ്റ് ഉള്ള നാട്ടിൽ, സേവ് പാലസ്തീനു ഹൈ ഡിമാന്റ് ഉള്ള നാട്ടിൽ സേവ് അഫ്ഗാനിസ്ഥാന് മാത്രം മാർക്കറ്റ് ഇല്ലാത്തത് എന്തുകൊണ്ടായിരിക്കും പ്രബുദ്ധരേ ?

എത്രയോ ദിവസങ്ങളായി അഫ്ഗാനിസ്ഥാനിൽ നൂറ് കണക്കിന് മനുഷ്യരെ കൂട്ടക്കുരുതി ചെയ്തിട്ടും ഇവിടെ ഒരൊറ്റ മാനവികതാവാദികൾക്ക് പോലും കണ്ണീർ പൊടിഞ്ഞിട്ടില്ല ! ഒരു തൂലികയിൽ നിന്നും വിലാപകാവ്യം എഴുതപ്പെട്ടിട്ടില്ല ! അഫ്ഗാനിസ്ഥാനെ രക്ഷിക്കണമെന്ന അതി തീവ്രമാനവികാവാദം ഹാഷ്ടാഗുകളായി സൈബറിടങ്ങളിൽ വന്നിട്ടില്ല !

അധിനിവേഷത്തിനെതിരായ പോരാട്ടം, പിറന്ന മണ്ണ് തുടങ്ങിയ സ്ഥിരം ചേരുവകൾ മിക്സ് ചെയ്ത് “ഷേവ് ” പോസ്റ്റർ അടിച്ചിറക്കുന്നവർക്കൊന്നും താലിബാനി ക്രൂരതയ്ക്കെതിരെ പ്രതികരിക്കാൻ നാവ് പൊന്തിയിട്ടില്ല !\

read also: പൂജ സമയത്ത് അച്ഛന്‍ എന്നു വിളിക്കണം: സ്ത്രീകളുടെ ശരീരഭാഗങ്ങളില്‍ നാണയം വച്ച് പൂജ ചെയ്ത അച്ഛൻ സ്വാമി പിടിയിലാകുമ്പോൾ

ജോർജ്ജ് ഫ്ളോയിഡിനെതിരെയുള്ള അമേരിക്കൻ പോലീസിന്റെ ക്രൂരത വീഡിയോയിലൂടെ കണ്ട് ഫാസിസത്തിനെതിരെ നീണ്ട നരേഷൻസ് എഴുതിയവർ അഫ്ഗാനി ഹാസ്യതാരത്തെ അതിക്രൂരമായി പീഡിപ്പിച്ച് കൊല്ലുന്ന വീഡിയോ കണ്ടിട്ട് തരിമ്പും ഞെട്ടിയിട്ടില്ല !
എന്തായിരിക്കും കാരണം ?

കൊല്ലുന്നതും കൊല്ലപ്പെടുന്നതും ഒരേ വിഭാഗത്തിൽപ്പെട്ടവരാകുമ്പോൾ വ്രണപ്പെടാത്ത ഒരു പ്രത്യേക തരം മാനവികതാവാദം ഉള്ളവരാണ് മല്ലു ഹ്യൂമാനിസ്റ്റുകൾ എന്നത് ഫസ്റ്റ് പോയിന്റ് !
എതിർപക്ഷത്ത് ജൂതരോ ഹൈന്ദവരോ ആണെങ്കിൽ , അവരാൽ കൊല്ലപ്പെട്ടവർ ഇസ്ലാമുകൾ ആണെങ്കിൽ മാത്രം അണപൊട്ടിയൊഴുകുന്ന പ്രത്യേക തരം കണ്ണുനീർ ഗ്രന്ഥികൾ ഉള്ളവരാണ് മല്ലു സാംസ്കാരികനായകരെന്നത് സെക്കന്റ് പോയിന്റ് !

ഒരു പ്രത്യേക തരം തിമിരം ബാധിച്ച മല്ലു ഫേക്ക് സെക്ക്യൂലറിസ്റ്റുകൾക്ക് കാഴ്ചശക്തി ചില ഫോക്കൽ പോയിന്റുകളിലെ കിട്ടാറുള്ളൂ. ചില രാജ്യങ്ങളിൽ നോക്കാൻ കഴിയാത്ത തരം തിമിരം ബാധിച്ച ഇക്കൂട്ടർ അതുകൊണ്ട് തന്നെ ലിബിയയിലെ കൂട്ടക്കുരുതിയും ജീവൻ നഷ്ടപ്പെട്ട ആയിരങ്ങളെയും കാണില്ല!
പാരീസില്‍ ട്രക്ക് ഓടിച്ച് കയറ്റി കൊന്നു തള്ളിയ നിരപരാധികളെ കാണില്ല!
സിറിയയില്‍ ഉപേക്ഷിക്കപ്പെട്ട തല അറുത്തു മാറ്റിയ ഉടലുകൾ കാണില്ല!

ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ പള്ളികളിൽ മരിച്ച നാനൂറോളം ക്രിസ്ത്യാനികളെ കാണില്ല!
കാബൂളിൽ ബോംബ് സ്ഫോടനത്തിൽ മരിച്ച അറുപതോളം പെൺകുട്ടികളെ കാണില്ല!
ബൊക്കെഹറാം തട്ടിക്കൊണ്ടുപോയ അഞ്ഞൂറോളം പെൺശരീരങ്ങളെ കാണില്ല!
നൈജീരിയയിൽ അരുംകൊല ചെയ്യപ്പെട്ട 282 ക്രിസ്ത്യാനികളെ കാണില്ല!

ഏറ്റവും ഒടുക്കം അഫ്ഗാനിസ്ഥാനിൽ പിടഞ്ഞു വീണ പാവം മനുഷ്യരെയും ആ ഹാസ്യനടനെയും കാണില്ല!

“പിടിച്ചെടുക്കുന്ന ജില്ലകളിൽ നിന്നും നൂറുപേരെ വീതം പരസ്യമായി കൂട്ടക്കൊല ചെയ്യുക, അവരുടെ പേരുകൾ പരസ്യപ്പെടുത്തുകയും ബന്ധുക്കളെ ബന്ദികളാക്കുകയും ചെയ്യുക” എന്ന് ഉറക്കെപ്പറഞ്ഞത് കമ്യൂണിസ്റ്റുകളുടെയും സോഷ്യലിസ്റ്റുകളുടെയും ആരാധ്യനായ കോമ്രേഡ് ലെനിൻ ആയിരുന്നു. റഷ്യയിൽ ജനാധിപത്യത്തിലൂടെ അധികാരത്തിലേറിയ ജനപ്രതിനിധികളെ അട്ടിമറിച്ചു ആയുധത്തിലൂടെ അധികാരം പിടിച്ചെടുത്ത കലാപകാരികളുടെ നേതാവായ ലെനിൻ ഇറക്കിയ ടെലഗ്രാമിലാണ് (ഹാങ്ങിങ് ഓർഡറിലാണ് ) ഈ ആഹ്വാനമുള്ളത്. ( The Hanging Order is a name given by the U.S. Library of Congress to Bolshevik leader Vladimir Lenin’s telegram on suppressing the kulak revolt in the Penza Gubernia region. The telegram was addressed to Penza Communists Vasily Kurayev, Yevgenia Bosch and Alexander Minkin and dated 11 August 1918. )

അപ്പോൾ കമ്മ്യൂണിസ്റ്റ് ആശാന്റെ അതേ പാത പിന്തുടരുന്ന താലിബാനെ വിമർശിക്കാൻ കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭക്തർക്കും അവരുടെ അടിമകണ്ണുകൾക്കും എങ്ങനെ കഴിയാനാണ്?

മനുഷ്യരാവണം എന്ന പാട്ട് ബിജിഎം ഇട്ട് പാടുന്ന നന്മയുള്ള കേരളത്തിൽ എല്ലാ മനുഷ്യരെയും ഒന്നായി കാണാറില്ല മക്കളേ!

shortlink

Related Articles

Post Your Comments

Related Articles


Back to top button